ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസില്ലെന്ന് സൗദി വിമാന കമ്പനി

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസില്ലെന്ന് സൗദി വിമാന കമ്പനി

റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് 17 മുതല്‍ സര്‍വീസില്ലെന്ന് സൗദി വിമാന കമ്പനി സൗദിയ. കോവിഡ് രണ്ടാം ഘട്ടവ്യാപനം ഇന്ത്യയിൽ രൂക്ഷമാകുന്നത് കൊണ്ടാണ് ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഒരു യാത്രാക്കാരന്റെ ചോദ്യത്തോടുള്ള പ്രതികരണമായാണ് സൗദിയ പ്രതികരിച്ചിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് പ്രതികരണം.

ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിലേക്കാണ് വിലക്കുള്ളത്. മെയ് 17 മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്കുണ്ടാവില്ലന്നാണ് വ്യക്തമാക്കിയത്. നിരവധി പ്രവാസികളെ ആശങ്കപ്പെടുത്തുന്നതാണ് ഈ തീരുമാനം.

അതേസമയം നിലവിലുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് പരിഗണനയിലാണ്. എന്നിരുന്നാൽ തന്നെയും ഇന്ത്യയും യുഎഇയും അടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സർവ്വീസ് തുടങ്ങില്ലെന്നാണ് വിമാന കമ്പനി വ്യക്തമാക്കിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.