സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഗൂഢാലോചനയെന്ന് അവകാശപ്പെട്ട് ഇമ്രാന്‍ ഖാന്‍ പങ്കുവച്ചത് ബോളിവുഡ് സിനിമയുടെ വീഡിയോ

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഗൂഢാലോചനയെന്ന് അവകാശപ്പെട്ട് ഇമ്രാന്‍ ഖാന്‍ പങ്കുവച്ചത് ബോളിവുഡ് സിനിമയുടെ വീഡിയോ

ഇസ്ലാമാബാദ്: പാകിസ്താനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഗൂഢാലോചനയാണെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമൂഹ മാധ്യമത്തില്‍ തെളിവായി പങ്കുവെച്ചത് ബോളിവുഡ് സിനിമയുടെ വീഡിയോ. പ്രക്ഷോഭം ശക്തമാകുന്നതിനിടെ പങ്കുവെച്ച വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയതോടെ ഡിലീറ്റ് ചെയ്ത് പ്രധാനമന്ത്രി തടിതപ്പി.

നിലവില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് തുടക്കം മുതല്‍ ഇമ്രാന്‍ ഖാന്‍ അവകാശപ്പെടുന്നത്. ഇതിനുളള തെളിവെന്ന് പറഞ്ഞാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 1984 ല്‍ പുറത്തിറങ്ങിയ ഇന്‍ഖ്വിലാബ് എന്ന ബോളിവുഡ് സിനിമയുടെ വീഡിയോയായിരുന്നു ഇമ്രാന്‍ ഖാന്‍ പോസ്റ്റ് ചെയ്തത്.

സിനിമയില്‍ ഖദേര്‍ ഖാന്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഗൂഢാലോചന നടത്തുന്ന രംഗമുണ്ട്. ഇതാണ് പാക് സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചന എന്ന പേരില്‍ ഇമ്രാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അഴിമതി മാഫിയകള്‍ ആദ്യ ദിനം മുതല്‍ സര്‍ക്കാരിനെ തകര്‍ക്കാര്‍ പദ്ധതിയിടുകയാണെന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. വീഡിയോ നിമിഷ നേരങ്ങള്‍കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ പരിഹാസവുമായി രംഗത്ത് വന്നു. ഇതോടെയാണ് ഇമ്രാന്‍ ഖാന്‍ വീഡിയോ ഡിലീറ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.