കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 18 റണ്‍സ് ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 18 റണ്‍സ് ജയം

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 18 റണ്‍സ് ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത് 19.1 ഓവറില്‍ 202ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ് (34 പന്തില്‍ പുറത്താവാതെ 66), ആന്ദ്രേ റസ്സല്‍ (22 പന്തില്‍ 54), ദിനേശ് കാര്‍ത്തിക് (24 പന്തില്‍ 40) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല.

നേരത്തെ ഫാഫ് ഡു പ്ലെസിസ് (95), റിതുരാജ് ഗെയ്കവാദ് (64) എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈയെ 220 എന്ന സ്കോറിലേക്ക് നയിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗെയ്ക്വാട് വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 42 പന്തില്‍ നിന്നും നാല് സിക്സും ആറ് ബൗണ്ടറികളും സഹിതം 64 റണ്‍സ് നേടിയ ഗെയ്ക്വാടാണ് പുറത്തായത്.

ഗെയ്ക്വാടിന് പകരമെത്തിയ മൊയീന്‍ അലി, ഡുപ്ലെസിക്ക് മികച്ച പിന്തുണ നല്‍കിക്കൊണ്ട് ക്രീസില്‍ നിന്നു. അപ്പോഴും ബൗളര്‍മാരുടെ ലൈനോ, ലെങ്ത്തോ ഒന്നു പിഴച്ചാല്‍ അതിര്‍ത്തി കടത്താനും അലി മറന്നില്ല. 12 ബോളില്‍ നിന്നും 25 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചാണ് അലി വീണത്. ആരാധകരെ അത്ഭുതപ്പെടുത്തി ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം എടുത്ത് ധോണിയാണ് പിന്നീട് ക്രീസിലെത്തിയത്. പത്തൊൻപതാം ഓവറിലെ അവസാന പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മോര്‍ഗന്‍ എട്ട് ബോളില്‍ നിന്നും 17 റണ്‍സെടുത്ത ധോണിയെ വീഴ്ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.