തിരുവനന്തപുരം: പാര്‍ട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കുറച്ച് സീറ്റുകളാകും ഇപ്രാവശ്യം ലഭിക്കുക എന്ന് സിപിഐ. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് വിലയിരുത്തല്‍. തൃശൂര്‍ സീറ്റ് നഷ്ടമായേക്കാം എന്നും തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. മൂവാറ്റുപുഴ,തൃശൂര്‍, ചേര്‍ത്തല, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണ് നടന്നത്. 25 സീറ്റില്‍ മത്സരിച്ച സിപിഐ പതിനേഴ് സീറ്റിലാണ് വിജയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ 27 സീറ്റില്‍ മത്സരിച്ച് 19 സീറ്റ് നേടിയിരുന്നു.
സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ ഭരണമുണ്ടാകുമെന്നും എണ്‍പതില്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനില്‍ത്തുമെന്നും നേതൃയോഗം വിലയിരുത്തി. എണ്‍പത് സീറ്റിനുമുകളില്‍ നേടി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് സിപിഎമ്മിന്റെയും വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.