കൊല്‍ക്കത്ത: കോവിഡ് കാലത്ത് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വീഴ്ചവരുത്തിയെന്ന് കല്‍ക്കട്ട ഹൈക്കോടതി. തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ചത്.
'ടി.എന്‍. ശേഷന്റെ കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് ഓര്‍മയുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം ചെയ്തതിന്റെ പത്തിലൊന്നെങ്കിലും ചെയ്യാനുള്ള ശേഷി ഈ കമ്മിഷനുണ്ടോയെന്ന് സംശയമാണ്' -എന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ കമ്മിഷന് കഴിയുന്നില്ല. എല്ലാം ജനങ്ങളുടെ തലയിലിട്ട് ഉത്തരവാദിത്വത്തില്‍ നിന്നൊഴിയരുത്. കമ്മിഷന് പരമമായ അധികാരമുണ്ടെങ്കിലും അത് പ്രയോഗിക്കുന്നതായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം സംസ്ഥാനത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള പ്രദേശങ്ങളില്‍ വന്‍ റാലികള്‍ നടത്തുന്നത് കമ്മിഷന്‍ നിരോധിച്ചു. 500 പേരില്‍ കൂടുതലാളുകളെ പങ്കെടുപ്പിച്ച് പ്രചാരണ പരിപാടികള്‍ നടത്തുന്നതിനാണ് വിലക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.