തായ്‌ലന്‍ഡ്: 2035 ആകുമ്പോഴേക്കും പൂര്‍ണമായി വൈദ്യുതി വാഹനങ്ങളിലേക്കു മാറുമെന്ന പ്രഖ്യാപനവുമായി തായ്‌ലന്‍ഡ്. രാജ്യത്തെ മലിനീകരണ തോത് പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തായ്‌ലന്‍ഡ് ഭരണകൂടത്തിന്റെ തീരുമാനം. 2021 മുതല്‍ 2030 വരെയുള്ള കാലയളവില്‍ രാജ്യത്തെ വാഹന രജിസ്‌ട്രേഷനില്‍ 50 ശതമാനം വൈദ്യുത വാഹനങ്ങളാക്കുകയാണ് ആദ്യ ലക്ഷ്യം. 2035ല്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാവും രജിസ്റ്റര്‍ ചെയ്യുക.
വൈദ്യുത വാഹന നിര്‍മാണത്തിന്റെ ഏഷ്യന്‍ ഹബ്ബായി മാറാനും തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നുണ്ട്. 850,000 തൊഴിലാളികള്‍ പണിയെടുക്കുന്ന വാഹന വ്യവസായമാണ് ഇപ്പോള്‍ തായ്‌ലന്‍ഡിലുള്ളത്. സമ്പദ്വ്യവസ്ഥയില്‍ 10 ശതമാനവും സംഭാവന ചെയ്യുന്നതും ഓട്ടോമൊബൈല്‍ മേഖലയാണ്. ഇവിടെ നിര്‍മിക്കുന്ന കാറുകളില്‍ പകുതിയോളം ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിര്‍മിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് ആദ്യശ്രമമെന്ന് തായ്‌ലന്‍ഡ് ഊര്‍ജ മന്ത്രാലയത്തിന്റെ ദേശീയ നയ സമിതിയുടെ ഉപദേഷ്ടാവ് കവിന്‍ തങ്‌സുപാനിച്ച് പറഞ്ഞു.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്കു മാറുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തായ്‌ലന്‍ഡിന്റെ തീരുമാനം. ഇലക്ട്രിക് വെഹിക്കിള്‍ അസോസിയേഷന്‍ ഓഫ് തായ്ലാന്‍ഡിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ തായ്ലന്‍ഡില്‍ ഒരു ശതമാനം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. 2020ല്‍ രാജ്യത്ത് വൈദ്യുതി കാര്‍ വില്‍പ്പന 1.4 ശതമാനം ഉയരുകയും പരമ്പരാഗത വാഹന വില്‍പ്പന 26 ശതമാനം ഇടിയുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.