ജിസിസി: യുഎഇയില്‍ ഇന്നലെ 1973 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1744 പേരാണ് രോഗമുക്തിനേടിയത്.202068 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 506845 പേരില്‍ 488664 പേരാണ് രോഗമുക്തി നേടിയത്. 1567 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.
അതേസമയം കോവിഡ് വാക്സിനേഷന്‍ പ്രക്രിയയും രാജ്യത്ത് ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. 102.19 ശരാശരിയിലാണ് വാക്സിനേഷന്‍ നടക്കുന്നത്. ഇതുവരെ 10,106,684 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞു
സൗദി അറേബ്യയില്‍ 1098 പേരിലാണ് കോവിഡ് ഇന്നലെ സ്ഥിരീകരിച്ചത്. 1205 പേരാണ് രോഗമുക്തരായത്. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 454 പേരില്‍. മക്കയില്‍ 244 പേർക്കും കിഴക്കന്‍ പ്രവിശ്യയില്‍ 171 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. 9660 ആണ് ആക്ടീവ് കേസുകള്‍. 1205 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. സൗദി അറേബ്യയില്‍ ഇതുവരെ 410191 പേർക്കാണ് കോവിഡ് ബാധിച്ചത്. 393653 പേർ രോഗമുക്തിനേടി. 6878 പേർ മരിച്ചു.
കുവൈറ്റില്‍ ഇന്നലെ 1432 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 9171 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. 1312 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2265300 ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. 264198 പേർക്ക് രോഗം ബാധിച്ചതില്‍ 247136 പേർ രോഗമുക്തി നേടി. 1502 മരണവും റിപ്പോർട്ട് ചെയ്തു.
ഖത്തറില്‍ 798 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11974 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1297 പേർ രോഗമുക്തി നേടി. ആറ് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.21904 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 178461 പേർ രോഗമുക്തിനേടി. 413 മരണവും റിപ്പോർട്ട് ചെയ്തു.
ബഹ്റിനില്‍ 1053 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 1152 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 15567 ആണ് ടെസ്റ്റുകളുടെ എണ്ണം. രാജ്യത്ത് ഇതുവരെ 3983328 ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. 10504 ആണ് ആക്ടീവ് കേസുകള്‍.158133 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 96 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.
അതേസമയം ബഹ്റിനില്‍ 509887 പേർ വാക്സിന്റെ രണ്ട് ഡോസുമെടുത്തുകഴിഞ്ഞു. 646919 പേരാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുളളത്.
ഒമാനിലെ ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം 185278 പേരാണ് രോഗം ബാധിച്ചവർ. ഇതില്‍ 165051 പേർ രോഗമുക്തി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.