വീമ്പു പറച്ചിലില്‍ തയാറെടുപ്പുകള്‍ മറന്നു; സ്വന്തം തെറ്റ് മോഡി സമ്മതിക്കണം, ഇന്ത്യയെ ഒന്നിപ്പിക്കണം: രൂക്ഷമായി വിമര്‍ശിച്ച് ദ ഗാര്‍ഡിയന്‍ ദിനപത്രം

വീമ്പു പറച്ചിലില്‍ തയാറെടുപ്പുകള്‍ മറന്നു; സ്വന്തം തെറ്റ് മോഡി സമ്മതിക്കണം, ഇന്ത്യയെ ഒന്നിപ്പിക്കണം: രൂക്ഷമായി വിമര്‍ശിച്ച് ദ ഗാര്‍ഡിയന്‍ ദിനപത്രം

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബ്രിട്ടീഷ് ദിനപത്രം ദ ഗാര്‍ഡിയന്‍. വെള്ളിയാഴ്ച്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മോഡിക്ക് കഴിയുന്നില്ലെന്ന് ഗാര്‍ഡിയന്‍ വിമര്‍ശനമുന്നയിച്ചത്.

നിയന്ത്രണം വിട്ട മഹാമാരി എന്നാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചത്. നരേന്ദ്ര മോഡിയുടേത് അമിത ആത്മ വിശ്വാസമാണ്. വിദഗ്ധരുടെ അഭിപ്രായങ്ങളെ അകാരണമായി തള്ളിക്കളയുന്നതാണ് മോഡിയുടെ രീതിയെന്നും പത്രം വിമര്‍ശിക്കുന്നു.

ഒരു ശതമാനം പോലും ആളുകള്‍ക്ക് വാക്‌സിന്‍ കിട്ടാത്തപ്പോള്‍ തന്നെ മോഡി, ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാണെന്ന് അവകാശപ്പെട്ടു. അധികം വൈകാതെ മഹാമാരിക്ക് മുമ്പുള്ളതുപോലെ ജീവിതം തുടരുമെന്ന് പറഞ്ഞു. എന്നാല്‍ ആയിരങ്ങളെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ അനുവദിച്ചും ദശലക്ഷങ്ങളെ കുംഭമേളയ്ക്ക് അനുവദിച്ചും മോഡി സര്‍ക്കാര്‍ സൂപ്പര്‍ സ്‌പ്രെഡിങിന് വഴിവവെന്നും ഗാര്‍ഡിയന്‍ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.

കോവിഡ് രൂക്ഷമായപ്പോഴും മോഡി, ഡോണള്‍ഡ് ട്രംപിനെ പോലെ തെരഞ്ഞെടുപ്പ് റാലി നടത്തി. ദേശത്തെ കുറിച്ചുള്ള വീമ്പു പറച്ചിലിനിടയില്‍ മതിയായ തയാറെടുപ്പുകള്‍ക്ക് കഴിഞ്ഞില്ല. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ വരെ ഇത് പ്രകടമായി. ഇന്ത്യയെയായിരുന്നു വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ലോകം ഉറ്റുനോക്കിയിരുന്നത്. ഇപ്പോള്‍ അത് മാറി. ചൈനയും അമേരിക്കയും ഇന്ത്യയെക്കാള്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഗാര്‍ഡിയന്‍ നിരീക്ഷിക്കുന്നു.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ പഴിചാരി രക്ഷപെടാനാണ് മോഡിയുടെ നീക്കം. ഇത് പാടില്ല. സ്വന്തം തെറ്റ് മോഡി സമ്മതിക്കണം. വിദഗ്ധരോട് സംസാരിച്ച് സാഹചര്യങ്ങള്‍ അനുകൂലമാക്കണം. വേര്‍തിരിവിന്റെ ആശയസംഹിത ഉപേക്ഷിക്കണം, ഇന്ത്യയെ ഒന്നിപ്പിക്കണം - ഗാര്‍ഡിയന്‍ ഉപദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.