കൊവിഡ് വ്യാപനം അതിരൂക്ഷം: ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച്‌ ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം അതിരൂക്ഷം: ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച്‌ ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച്‌ ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യു എച്ച്‌ ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസസ് കുറ്റപ്പെടുത്തി.

പ്രതിദിന മരണനിരക്കില്‍ ഇന്ത്യ റെക്കോര്‍ഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്. വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദ്ദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ. വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാന്‍ കാരണം. ഇന്ത്യയുടെ കൊവിഡ് വ്യാപന തീവ്രതയില്‍ താന്‍ ആശങ്കാകുലനാണെന്നും ജനീവയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,46,786 പുതിയ കേസുകള്‍ ഇന്ത്യ ഒട്ടാകെ രജിസ്റ്റര്‍ ചെയ്തത്.  66,836 കേസുകളുള്ള മഹാരാഷ്ട്ര, 36, 605 രോഗികളുള്ള ഉത്തര്‍പ്രദേശ്, 28, 447 കേസുകളുള്ള കേരളം, 26, 962 രോഗികളുള്ള കര്‍ണാടക, 24331 കേസുകളുള്ള ഡല്‍ഹി എന്നിവിടങ്ങളിലാണ് രോഗബാധ അതിരൂക്ഷമായിരിക്കുന്നത്. 

രാജ്യത്തെ 52.82% പുതിയ കേസുകള്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 19.27% വളര്‍ച്ചയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2624 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ (773) ഏറ്റവും കൂടുതല്‍ ആളപായമുണ്ടായി. ഡല്‍ഹിയില്‍ 348 പേരും മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.