വിവാഹത്തിന്റെ രഹസ്യം അറിയാമോ ?
ബാബു ജോണ്‍
(TOB FOR LIFE ഡയറക്ടറും, ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
നമ്മുടെ ചുറ്റും വിവാഹജീവിതം പരാജയപ്പെടുന്ന ക്രൈസ്തവരും അക്രൈസ്തവരുമായ അനേകം
ദമ്പതികളെ നാം കണ്ടുമുട്ടാറുണ്ട്. ഒരിക്കൽ ക്രൈസ്തവരായ ദമ്പതികൾക്ക് വിവാഹജീവിതത്തെ
കുറിച്ച് ക്‌ളാസ് എടുത്തപ്പോൾ അവരോടു ഞാൻ ചോദിച്ചു ; "നിങ്ങൾ ഏതൊക്കെ വിവാഹ
വാഗ്ദാനങ്ങളാണ് നിങ്ങളുടെ വിവാഹ ദിവസം എടുത്തത്” പലർക്കും ശരിയായ ഉത്തരം നല്കാൻ
കഴിഞ്ഞില്ലയെന്നുള്ളതാണ് വാസ്തവം. വിവാഹിതരായപ്പോൾ അവരുടെ വിവാഹ
വാഗ്ദാനങ്ങോളോടൊപ്പം ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേർപ്പെട്ടുവെന്ന് പല ക്രൈസ്തവ
ദമ്പതികളും മറന്നുപോകുന്നുയെന്നുള്ളതും വിവാഹജീവിതത്തിലെ പരാജയത്തിന് കാരണമാകുന്നു.
വിവാഹത്തിന്റെ കർത്താവു ദൈവം തന്നെയാണ്:
“ദാമ്പത്യ ജീവിതത്തിന്റെയും സ്നേഹത്തിന്റെയും ഗാഢമായ കൂട്ടായ്മ സ്രഷ്ടാവ്
സ്ഥാപിച്ചതും അവിടുന്ന് നൽകിയ നിയമങ്ങളിൽ അധിഷ്ഠിതവുമാണ്. വിവാഹത്തിന്റെ
കർത്താവു ദൈവം തന്നെയാണ്… ..വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല.
(സിസിസി 1603) “മാനവികതയുടെ ഭാവി വിവാഹത്തെയും കുടുംബത്തെയും ആശ്രയിച്ചിരിക്കുന്നു" എന്ന്
വി.ജോൺ പോൾ രണ്ടാമൻ പാപ്പാ നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്നു.
മാനവകുലത്തിന്റെയും ക്രൈസ്തവസമൂഹത്തിന്റെയും ക്ഷേമം ദാമ്പത്യബന്ധത്തിന്റെയും
കുടുംബജീവിതത്തിന്റെയും ആരോഗ്യവുമായി അവഗാഢം ബന്ധപ്പെട്ടിരിക്കുന്നുവെന്നു
കത്തോലിക്കാ മതബോധനവും നമ്മെ പഠിപ്പിക്കുന്നു.
വിവാഹവും ലൈഗീകതയും സംബന്ധിച്ച കാര്യങ്ങൾ ഒരു ഉപരിതലവിഷയമല്ല. വൈവാഹിക
സ്നേഹത്തിനുള്ള വിളി നമ്മുടെ ശരീരത്തിൽ നിഷിപ്തമായിട്ടുള്ള മനുഷ്യന്റെ
നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. എഫസോസ്‌കാർക്കെഴുതിയ ലേഖനം
അഞ്ചാമധ്യായത്തിന്റെ വെളിച്ചത്തിൽ വിവാഹമെന്ന രഹസ്യം ഒരു വിധത്തിൽ ദൈവീക
വെളിപ്പെടുത്തലിന്റെ കേന്ദ്രബിന്ദുവാണെന്നു വി ജോൺ പോൾ രണ്ടാമൻ പാപ്പാ
പഠിപ്പിക്കുന്നു. ഇത് വ്യക്തമാക്കുന്നത്, ഈ ഭൂമിയിൽ നമ്മോടു ദൈവം പറയാനാഗ്രഹിക്കുന്ന
സകലതും-- …അവിടുന്ന് ആരാണ്?, ജീവിതത്തിന്റെ അർത്ഥമെന്താണ്?, എന്തിനാണ് ദൈവം
നമ്മെ ആണായി /പെണ്ണായി സൃഷ്ടിച്ചത്?, നാമെങ്ങനെയാണ് ജീവിക്കേണ്ടത്? നാം
എവിടേക്കാണ് ഈ ജീവിതത്തിനപ്പുറം എത്തുന്നത്? തുടങ്ങിയ അനേക ചോദ്യങ്ങൾക്കു
ഉത്തരം മനുഷ്യശരീരത്തിന്റെ അർത്ഥത്തിലൂടെയും സ്ത്രീ പുരുഷ വിവാഹത്തിലൂടെ ഏക
ശരീരമായിത്തീരുന്നതിനുള്ള വിളിയിലൂടെയും പ്രകടമാകുന്നതാണ്.
ക്രിസ്തീയ രഹസ്യം തന്നെ വിവാഹത്തെക്കുറിച്ചുള്ള രഹസ്യമാണ്.
ദൈവവചനത്തിനു ഊന്നൽ കൊടുത്തുകൊണ്ട് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു: ക്രിസ്തീയ
രഹസ്യം തന്നെ വിവാഹത്തെക്കുറിച്ചുള്ള രഹസ്യമാണ് - ക്രിസ്തുവും സഭയും തമ്മിലുള്ള
വിവാഹം.. “ക്രൈസ്തവജീവിതം മുഴുവനും ക്രിസ്തുവും സഭയും തമ്മിലുള്ള ദാമ്പത്യസ്നേഹത്തിന്റെ
അടയാളം പേറുന്നുണ്ട്” (സിസിസി 1617) ക്രിസ്തുവും സഭയും തമ്മിലുള്ള ഐക്യം മിക്കപ്പോഴും
മണവാളന്റെയും മണവാട്ടിയുടെയും പ്രതീകം ഉപയോഗിച്ച് വ്യക്തമാക്കുന്നു.
അനന്തതയിൽ നിന്നുതന്നെയുള്ള ദൈവിക പദ്ധതി അവിടുത്തേക്ക് നാമുമായി വളരെ
ഗാഢമായ ഒരു ഐക്യപ്പെടൽ നടക്കണമെന്നുള്ളതാണ് .ദൈവം തന്നെയായ യേശു
മനുഷ്യശരീരം സ്വീകരിച്ചത് നാം അവിടുന്നുമായി ഏക ശരീരമായിത്തീരുന്നതിനാണ് .
ദൈവത്തിന്റെ അനന്തമായ ഈ പദ്ധതി സ്ത്രീ-പുരുഷന്മാരായി നമ്മെ സൃഷ്ഠിച്ചുകൊണ്ടു,
സ്നേഹത്തിലൂടെ ഏക ശരീരമാകാനുള്ള വിളിയിലൂടെയും നമ്മുടെ ശരീരത്തിൽ ആലേഖനം
ചെയ്യപ്പെടുകയും വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നു.
“ഈ കാരണത്താൽ പരുഷൻ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോട് ചേരും .
അവർ രണ്ടു പേരും ഒന്നാവുകയും ചെയ്യും . ഇത് ഒരു വലിയ രഹസ്യമാണ് .
സഭയോടും ക്രിസ്‌തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാൻ ഇത് പറയുന്നത്” (എഫേ 5: 31- 32)
വിവാഹത്തെക്കുറിച്ചുള്ള ആശയകുഴപ്പം:
വിവാഹത്തെക്കുറിച്ചുള്ള ആശയകുഴപ്പം ക്രിസ്തുവിന്റെ സഭയെയും കുറിച്ചുള്ള
ആശയകുഴപ്പത്തിലേക്കും നയിക്കുന്നു. എല്ലാ കൂദാശകളുടെയും മാതൃകയും മൂലരൂപവുമായി വിവാഹത്തെ
കണക്കാക്കാം . ഏഴു കൂദാശകളിലൊന്ന് എന്നതിലുപരിയായി എല്ലാ കൂദാശകളെയും മനസ്സിലാക്കാൻ
സഹായിക്കുന്ന. വിവാഹത്തെ ശരിയായി മനസ്സിലാക്കുന്നില്ലങ്കിൽ കൂദാശകളെയും മനസ്സിലാക്കാൻ
പ്രയാസമാണ്. കൂദാശകൾ മനസ്സിലാക്കുന്നില്ലെങ്കിൽ ക്രിസ്തീയ വിശ്വാസത്തെയും
മനസ്സിലാക്കാൻ സാധിക്കുകയില്ല. ക്രിസ്തീയ വിശ്വാസത്തെ മനസ്സിലായിട്ടില്ലെങ്കിൽ
ക്രിസ്തുവിനെയും മനസ്സിലാക്കിയിട്ടില്ല. ഇത് വ്യക്തമായി അറിയാവുന്ന നമ്മുടെ ശത്രുവായ
സാത്താൻ വിവാഹത്തെയും കുടുംബ ജീവിതത്തെയും ഏറ്റവും അധികം നശിപ്പിക്കുവാൻ അശ്രാന്തം
പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
നാലു വിവാഹ വാഗ്ദാനങ്ങൾ:
കൗദാശിക വിവാഹത്തിൽ ദമ്പതികൾ പ്രധാനമായും നാലു വിവാഹ വാഗ്ദാനങ്ങൾ എടുക്കുന്നുണ്ട്. അവ
സ്വതന്ത്രമായി, വിശ്വസ്തമായി, സമ്പൂർണമായി, ഫലദായകമായി എന്നിവയാണ്. (Free ,Faithful, Total
& Fruitful)
ഈ വിവാഹവാഗ്ദാനങ്ങളും ഉടമ്പടിയും ശരിക്കും മനസ്സിലാകണമെങ്കിൽ പൗലോസ് അപ്പോസ്തോലൻ
പറയുന്നതുപോലെ, നിത്യ മണവാളനായ ക്രിസ്തു തൻ്റെ മണവാട്ടിയായ സഭയെ എങ്ങനെ
സ്നേഹിച്ചുവെന്നു മനസ്സിലാക്കേണ്ടതുണ്ട്. വിവാഹ ഉടമ്പടിയുടെ ഈ നാലു ഘടകങ്ങൾ തന്നെയാണ്
മണവാളനായ ക്രിസ്തു തൻ്റെ മണവാട്ടിയായ സഭയെ സ്നേഹിക്കുവാൻ ഉപയോഗിക്കുന്നത്. ഇത്
ദൈവസ്നേഹത്തിന്റെ ബ്രാൻഡ് ആണ്.
(അടുത്ത ആഴ്ചയിൽ എങ്ങനെയാണ് ഈ നാലു വിവാഹ വാഗ്ദാനങ്ങളിലൂടെ ക്രിസ്തു സഭയെ
സ്നേഹിച്ചത് ?..,,, തുടരുന്നതാണ്)
വി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ
അറിയുവാൻ വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE.
തിയോളജി ഓഫ് ദി ബോഡിയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.