കോവിഡിന് ഗുളിക രൂപത്തില്‍ മരുന്ന്; മനുഷ്യരില്‍ പരീക്ഷിച്ച് ഫൈസര്‍

കോവിഡിന് ഗുളിക രൂപത്തില്‍ മരുന്ന്; മനുഷ്യരില്‍ പരീക്ഷിച്ച് ഫൈസര്‍

വാഷിംഗ്ടണ്‍: മരുന്ന് നിര്‍മാതാക്കളായ ഫൈസര്‍ കോവിഡിനെതിരേ വികസിപ്പിച്ചെടുത്ത ഗുളിക രൂപത്തിലുള്ള ആന്റി വൈറല്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചു. കോവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ച മരുന്ന് കമ്പനികളിലൊന്നായ ഫൈസറിന്റെ അമേരിക്കയിലും ബല്‍ജിയത്തിലും ഉള്ള അജ്ഞാത നിര്‍മ്മാണ യൂണിറ്റുകളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഇരുപതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് കോവിഡിനുള്ള വായിലൂടെ കഴിക്കാവുന്ന ഗുളികയുടെ പരീക്ഷണം നടത്തിയത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരീക്ഷണം.

പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം അവസാനം മരുന്ന് വിപണിയിലെത്തിക്കുമെന്ന് ഫൈസര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. 60 പേരിലാണ് ഇതുവരെ പരീക്ഷണം നടത്തിയത്.

ഫൈസര്‍ വികസിപ്പിച്ചെടുത്ത പി.എഫ്-07321332 ആന്റി വൈറല്‍ മരുന്ന് കോവിഡ് വൈറസുകള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയെന്ന് ഫൈസര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബൈയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിനാണ് അമേരിക്ക ആദ്യമായി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.