സൗജന്യ കോവിഡ് വാക്‌സിന്‍ പൗരന്റെ അവകാശം: കോണ്‍ഗ്രസ്

സൗജന്യ കോവിഡ് വാക്‌സിന്‍ പൗരന്റെ അവകാശം: കോണ്‍ഗ്രസ്

ന്യൂഡൽഹി: കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. 18 മുതൽ 45 വരെ പ്രായക്കാർക്കുള്ള വാക്സിനേഷൻ മേയ് ഒന്നിന് ആരംഭിക്കാനിരിക്കെയാണ്, സൗജന്യ വാക്സിൻ പൗരന്റെ അവകാശമാണെന്ന വാദം പാർട്ടി ഉയർത്തിയത്.

അതേസമയം കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിന്റെ ഇരയായി രാജ്യത്തെ മാറ്റരുതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വാക്സിൻ സൗജന്യമായി വിതരണം ചെയ്യാനുള്ള വഴികൾ തേടാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടു പാർട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

എന്നാൽ 18 വയസിനു മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.