സഹായം ഒഴുകുന്നു; ഇന്ത്യയിലേക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും അയച്ച് ഫ്രാന്‍സ്

സഹായം ഒഴുകുന്നു; ഇന്ത്യയിലേക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും അയച്ച് ഫ്രാന്‍സ്

പാരീസ്: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനു പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍. യു.എസിനു പിന്നാലെ ഫ്രാന്‍സാണ് ഓക്സിജനടക്കമുള്ള സംവിധാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. എട്ട് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ദ്രവീകൃത ഓക്സിജന്‍, വെന്റിലേറ്റര്‍, 200 ഇലക്ട്രിക് സിറിഞ്ച് പമ്പുകള്‍ തുടങ്ങിയവ അടങ്ങുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ഫ്രാന്‍സ് എത്തിക്കുന്നത്.

വരും ദിവസങ്ങളില്‍ ഏറ്റവും ആധുനികമായ ചികിത്സാ ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കും. പെട്ടന്ന് രോഗികള്‍ക്ക് ആശ്വാസം ലഭിക്കേണ്ട സംവിധാനത്തിനൊപ്പം ദീര്‍ഘകാല ചികിത്സ വേണ്ടവര്‍ക്കുള്ള ഉപകരണങ്ങളും നല്‍കുന്നുണ്ട്. ഫ്രഞ്ച് എംബസിയാണ് വിവരം അറിയിച്ചത്.

ഇന്ത്യക്കായി എട്ട് അതിനൂതനവും കൂടുതല്‍ ശേഷിയുമുള്ള ഓക്സിജന്‍ ജനറേറ്ററാണു നല്‍കുന്നത്. 250 രോഗികള്‍ക്ക് ഒരേ സമയം ഓക്സിജന്‍ വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി നല്‍കാന്‍ ശേഷിയുള്ളവയാണ് പുതിയ യന്ത്രങ്ങള്‍. ഇവയ്ക്കൊപ്പം 2000 രോഗികള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന ദ്രവീത ഓക്സിജന്‍ നല്‍കുന്ന ഉപകരണം, വെന്റിലേറ്റര്‍ സൗകര്യം എന്നിവയാണ് എത്തുന്നതെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയിന്‍ ട്വീറ്ററിലൂടെ അറിയിച്ചു.

നിലവിലെ രാജ്യത്തെ സ്ഥിതി പരിഗണിച്ചാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഓക്‌സിജന്‍ സാമഗ്രികള്‍ക്കുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം ക്ഷാമം അനുഭവപ്പെടുന്നത്. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിക്കുന്നതായി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ ജീന്‍-മൈക്കല്‍ ഫ്രെഡറിക് മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.