യാത്രയ്ക്ക് തൊട്ടുമുന്‍പ് കോവിഡ് പോസിറ്റീവായാല്‍ എന്ത് ചെയ്യണം? ; നിർദേശവുമായി എമിറേറ്റ്സ് വിമാനകമ്പനി

യാത്രയ്ക്ക് തൊട്ടുമുന്‍പ് കോവിഡ് പോസിറ്റീവായാല്‍ എന്ത് ചെയ്യണം? ;  നിർദേശവുമായി എമിറേറ്റ്സ് വിമാനകമ്പനി

ദുബായ്: യാത്രയ്ക്ക് തൊട്ടുമുന്‍പ് നടത്തുന്ന പിസിആർ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് അധികവും. പല വിമാനകമ്പനികളും അത്തരം സാഹചര്യത്തില്‍ ടിക്കറ്റിനുചെലവായ തുക തിരിച്ചു നല്‍കാറുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഇത്തരം സാഹചര്യം നേരിടേണ്ടി വന്നാല്‍ യാത്രാക്കാർക്കായി എമിറേറ്റ്സ് വിമാനകമ്പനി രണ്ട് മാർഗങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.

2021 ഡിസംബർ 31 നിടയില്‍ യാത്രചെയ്യാന്‍ 2021 ഏപ്രില്‍ ഒന്നിനുമുന്‍പാണ് ടിക്കറ്റ് ബുക്ക് ചെയ്തെങ്കില്‍ 36 മാസം വരെ
അതേ ടിക്കറ്റില്‍ യാത്ര ചെയ്യാം. പണം തിരികെ വേണമെന്നുണ്ടെങ്കില്‍ അതിനായി അപേക്ഷ സമർപ്പിക്കുകയുമാകാം.

എന്നാൽ ഏപ്രില്‍ ഒന്നിനുശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണെങ്കില്‍ 24 മാസത്തെ കാലാവധി ആ ടിക്കറ്റുകള്‍ക്കുണ്ടാകുമെന്നും എമിറേറ്റ്സ് വെബ്സൈറ്റ് വ്യക്തമാക്കുന്നു. അതല്ലെങ്കില്‍ പണം തിരികെ കിട്ടാനായി അപേക്ഷ നല്‍കാം. യാത്ര മറ്റൊരുദിവസത്തേക്ക് മാറ്റുകയും ആകാം. ഇതിന് അധിക തുക മുടക്കേണ്ടിവരില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.