വാഷിങ്ടണ്‍: യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചാല്‍ ആറ് കോടി ഡോസ് ആസ്ട്രാസെനക്ക കോവിഡ് വാക്‌സിന്‍ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമെന്ന് അമേരിക്ക. ഫെഡറല്‍ സേഫ്റ്റി അവലോകനത്തിനു ശേഷമായിരിക്കും വാക്‌സിന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുകയെന്ന് വൈറ്റ് ഹൗസ് സീനിയര്‍ കോവിഡ് 19 അഡ്‌വൈസര്‍ ആന്‍ഡി സ്ലാവിറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
നാല്‍പത് ലക്ഷത്തോളം ആസ്ട്രാസെനക്ക വാക്‌സിന്‍ കാനഡയിലേക്കും മെക്‌സിക്കോയിലേക്കും അയക്കുമെന്ന് മാര്‍ച്ചില്‍ ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് യു.എസിന്റെ മേല്‍ വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായിരുന്നു.
അതേസമയം വിവിധ ലോകരാജ്യങ്ങളില്‍ ആസ്ട്രാസെനക്ക വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.