ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ അടച്ചു; ബംഗ്ലാദേശില്‍നിന്ന് ചികിത്സയ്ക്ക് എത്തിയവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുടുങ്ങി

ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ അടച്ചു; ബംഗ്ലാദേശില്‍നിന്ന് ചികിത്സയ്ക്ക് എത്തിയവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ ഇന്ത്യയുമായുള്ള അതിര്‍ത്തി ബംഗ്ലാദേശ് അടച്ചതോടെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ 250-ല്‍ അധികം ബംഗ്ലാദേശി പൗരന്മാര്‍ മടങ്ങാനാവാതെ അതിര്‍ത്തിയില്‍ കുടുങ്ങി.
മെഡിക്കല്‍ വിസ നേടി ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ എത്തിയവരാണ് പശ്ചിമ ബംഗാളിലെ ബെനാപോള്‍-പെട്രാപോള്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങിയത്.

അപ്രതീക്ഷിതമായി അതിര്‍ത്തി അടച്ചതില്‍ പ്രതിഷേധിച്ച് പെട്രാപോളില്‍ നിരവധി ബംഗ്ലാദേശി പൗരന്മാര്‍ പ്രതിഷേധ പ്രകടനം നടത്തി. അതിര്‍ത്തി അടയ്ക്കുമെന്ന് നേരത്തെ അറിയിക്കണമായിരുന്നുവെന്ന് ബംഗ്ലാദേശിലേക്ക് മടങ്ങി പോകാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങിയ ബംഗ്ലദേശുകാര്‍ പറയുന്നു. നാട്ടിലേക്ക് മടങ്ങാന്‍ 24 മണിക്കൂര്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.

ഇന്ത്യയില്‍ കോവിഡ് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചയാണ് ബംഗ്ലാദേശ്, ഇന്ത്യയില്‍നിന്ന് കരമാര്‍ഗമുള്ള യാത്രാമാര്‍ഗങ്ങള്‍ അടച്ചത്. അനിശ്ചിത കാലത്തേക്ക് അതിര്‍ത്തികളെല്ലാം അടക്കുകയാണെന്നും തുറക്കുന്നതു സംബന്ധിച്ച് മേയ് 9-ന് തീരുമാനമെടുക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുല്‍ മൊമിന്‍ പറഞ്ഞു.

കോവിഡ് വ്യാപനവും മരണസംഖ്യയും വര്‍ധിച്ച സാഹചര്യത്തില്‍ ബംഗ്ലാദേശിലുടനീളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മാത്രം 97 പേര്‍ മരിക്കുകയും 3306 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനകം 11,150 പേരാണ് ബംഗ്ലാദേശില്‍ കോവിഡ് ബാധിച്ചു മരിച്ചത്. 7.4 ലക്ഷം പേരാണ് രാജ്യത്തെ കോവിഡ് ബാധിതര്‍. അതേസമയം, ചരക്കുനീക്കത്തിനായി അതിര്‍ത്തികള്‍ തുറന്നുകൊടുക്കുമെന്ന് അബ്ദുല്‍ മൊമിന്‍ വ്യക്തമാക്കി. ഏപ്രില്‍ 14 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബംഗ്ലാദേശ് വിലക്കേര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.