വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടു ഡോസും പൂര്‍ത്തിയായവര്‍ക്ക് മാസ്‌ക് ധരിക്കാതെ ഇനി പുറത്തിറങ്ങാം. അതേസമയം മാസ്‌ക് നിര്‍ബന്ധമുള്ള പൊതുസ്ഥലങ്ങളില്‍ അവ ധരിക്കണമെന്നും യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) അറിയിച്ചു.
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പ്രതിരോധ കുത്തിവയ്പ് പൂര്‍ണമായി എടുത്തവര്‍ക്ക് പുറത്ത് ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും ചെറിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. അതേസമയം പൊതുപരിപാടികള്‍, പരേഡുകള്‍, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് മാസ്‌ക് ധരിക്കണം. അതേസമയം മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യതയെക്കുറിച്ച് ബോധവാന്മാരാകണമെന്നും സിഡിസി പറയുന്നു.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അമേരിക്കക്കാര്‍ക്ക് കോവിഡ് കാലത്ത് നിര്‍ത്തിവെച്ച പല പ്രവര്‍ത്തനങ്ങളും പുനഃരാരംഭിക്കാമെന്നു സി.ഡി.സി പ്രസ്താവനയില്‍ പറഞ്ഞു. വാക്സിന്‍ അവസാന ഡോസ് എടുത്ത് രണ്ടാഴ്ച പിന്നിട്ടവര്‍ക്കു മാത്രമാണ് നിയന്ത്രണങ്ങളിലെ ഇളവ് ബാധകമാകുന്നത്.
യു.എസില്‍ പ്രായപൂര്‍ത്തിയായ പൗരന്മാരില്‍ പകുതിയിലധികം പേരും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.