ഇഎംസിസി എംഡി ഷിജു വര്‍ഗീസ് കസ്റ്റഡിയില്‍; കാര്‍ ആക്രമണം സ്വയം സൃഷ്ടിച്ചതെന്ന് പൊലീസ്

ഇഎംസിസി എംഡി ഷിജു വര്‍ഗീസ് കസ്റ്റഡിയില്‍; കാര്‍ ആക്രമണം സ്വയം സൃഷ്ടിച്ചതെന്ന് പൊലീസ്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ അമേരിക്കന്‍ കമ്പനി ഇഎംസിസിയുടെ എംഡിയും കുണ്ടറയിലെ സ്ഥാനാര്‍ഥിയുമായിരുന്ന ഷിജു വര്‍ഗീസ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിച്ച കേസിലാണ് പൊലീസ് നടപടി.

ഗോവയില്‍ നിന്നാണ് ഷിജു വര്‍ഗീസിനെ പിടികൂടിയത്. കാര്‍ കത്തിച്ച സംഭവം ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഷിജു വര്‍ഗീസിന്റെ മാനേജര്‍ ശ്രീകാന്ത് ഉള്‍പ്പെടെ രണ്ടു പേര്‍ നേരത്തെ പിടിയിലായിരുന്നു.

കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്റെ പരാതി. എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.