അരാംകോയുടെ ഓഹരികള്‍ ആഗോള കമ്പനികള്‍ക്ക് വില്‍ക്കുമെന്ന് സൗദി കിരീടാവകാശി

അരാംകോയുടെ ഓഹരികള്‍ ആഗോള കമ്പനികള്‍ക്ക് വില്‍ക്കുമെന്ന് സൗദി കിരീടാവകാശി

റിയാദ്: സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ ഒരു ശമാതനം ഓഹരി വില്‍ക്കുമെന്ന സൂചന നല്‍കി സൗദി കിരീടാവകാശി. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ആഗോള കമ്പനിയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

രാജ്യത്ത് നടപ്പിലാക്കുന്ന വിഷന്‍ 2030ന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രാദേശിക ടിവി ചാനലായ അല്‍ അറബിയ്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനിടയില്‍ അരാംകോയുടെ കൂടുതല്‍ ഓഹരികള്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് വില്‍പ്പന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷന്‍ 2030ന്റെ ഭാഗമായി 2019ലായിരുന്നു അരാംകോ ആദ്യമായി ഓഹരി കമ്പോളത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇത് എണ്ണ സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറ്റി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ആദ്യ പടിയായാണ് വിലയിരുത്തപ്പെട്ടത്. 29.4 ബില്യന്‍ ഡോളറാണ് ഐപിഒ വില്‍പ്പന വഴി അരാംകോ ഇതിനകം സമാഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.