ദക്ഷിണ കൊറിയന്‍ കര്‍ദിനാള്‍ നിക്കൊളാസ് ചിയോംഗ് ജിന്‍സുക് അന്തരിച്ചു

ദക്ഷിണ കൊറിയന്‍ കര്‍ദിനാള്‍ നിക്കൊളാസ് ചിയോംഗ് ജിന്‍സുക്  അന്തരിച്ചു

സിയൂള്‍: ദക്ഷിണ കൊറിയയിലെ സിയൂള്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ നിക്കൊളാസ് ചിയോംഗ് ജിന്‍സുക് (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊറിയന്‍ സഭയിലെ ഉന്നത വ്യക്തിയും കൊറിയന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ (സിബിസികെ) മുന്‍ പ്രസിഡന്റുമാണ് കര്‍ദ്ദിനാള്‍ ചിയോംഗ്. പ്രോലൈഫ് മൂല്യങ്ങളെ ശക്തമായി മുറുകെ പിടിച്ച അദ്ദേഹം, ഗര്‍ഭഛിദ്രത്തിനെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയിരിന്നു.

മാര്‍ച്ച് ആദ്യവാരം ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 18ന് അദ്ദേഹം ബന്ധുക്കളോടൊപ്പം 60-ാം പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചിരുന്നു. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് അധികൃതരെ അറിയിച്ചിരുന്നു.

2006 മാര്‍ച്ചില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണു കര്‍ദിനാള്‍ പദവി നല്‍കിയത്. കര്‍ദിനാള്‍ ചിയോംഗിന്റെ മരണത്തോടെ കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ അംഗസംഖ്യ 223 ആയി. ഇതില്‍ 126 പേര്‍ക്കാണു വോട്ടവകാശമുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.