എഫ്എടിഎഫ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിൽ നിന്ന് ഒഴിവാകാൻ ചൈനയുടെ പിന്തുണ തേടി പാകിസ്ഥാൻ

എഫ്എടിഎഫ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിൽ നിന്ന് ഒഴിവാകാൻ ചൈനയുടെ പിന്തുണ തേടി പാകിസ്ഥാൻ

 പാകിസ്ഥാൻ: എഫ്എടിഎഫ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിൽ നിന്ന് ഒഴിവാകാൻ ചൈനയുടെ പിന്തുണ തേടി പാകിസ്ഥാൻ. 40 നിർദേശങ്ങളിൽ പാകിസ്ഥാൻ പാലിച്ചത് രണ്ടെണ്ണം മാത്രമാണെന്ന് എഷ്യാ പസഫിക് ഗ്രൂപ്പ് വിലയിരുത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം. ചൈനയ്ക്ക് പിന്നാലെ മലേഷ്യ, തുർക്കി രാജ്യങ്ങളുടെ പിന്തുണയും പാകിസ്ഥാൻ തേടിയിട്ടുണ്ട്. ഒക്ടോബർ 21,23 നാണ് പാകിസ്താനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമോ എന്ന ചർച്ച എഫ്എടിഎഫ് നടത്തുക.

2018 മുതൽ പാകിസ്ഥാൻ എഫ്എടിഎഫിന്റെ ഗ്രേലിസ്റ്റിലാണ്. ബ്ലാക്ക് ലിസ്റ്റിൽ നിന്നും ഒരു ചുവട് മാത്രമാണ് ഗ്രേലിസ്റ്റിന്റെ ദൂരം. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താതിരിക്കാൻ 40 നിർദേശങ്ങളും 27 നടപടി ആവശ്യങ്ങളും എഫ്എടിഎഫ് പാകിസ്ഥാൻ നൽകിയിരുന്നു. 40 നിർദേശങ്ങളിൽ പാകിസ്ഥാൻ ഇതുവരെ നടപ്പാക്കിയത് രണ്ടെണ്ണം മാത്രമാണ്. 27 നടപടി ആവശ്യങ്ങളിൽ കേവലം 14 എണ്ണം മാത്രമാണ് നടപ്പിലാക്കിയത്. ഇനി പാകിസ്താന് അവസരം നൽകാനും എഫ്എടിഎഫിന് സാധിക്കില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വിദേശ എജൻസികളുടെ ധനാഗമ മാർഗങ്ങൾ കൂടി നിലച്ചാൽ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായി മാറും. ഈ സാഹചര്യത്തിലാണ് ചൈന, തുർക്കി, മലേഷ്യ രാജ്യങ്ങളുടെ പിന്തുണ തേടാൻ പാകിസ്ഥാൻ ശ്രമിക്കുന്നത്.

എഫ്എടിഎഫ് ചട്ടങ്ങളിൽ അംഗരാജ്യങ്ങളിലെ മൂന്ന് പേർ എതിർപ്പുന്നയിച്ചാൽ ഒരു രാജ്യത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ സാധിക്കില്ല. ഈ വ്യവസ്ഥ മുതലെടുക്കുകയാണ് .പാകിസ്ഥാൻ നൽകിയ ത്രൈമാസ റിപ്പോർട്ടിലെ അവകാശ വാദങ്ങളും എഫ്എടിഎഫ് അംഗ രാജ്യങ്ങൾക്ക് ഇടയിൽ പരിഹാസ്യമാണെന്ന അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്.

ആകെയുള്ള 40 നിർദേശങ്ങളിൽ രണ്ടെണ്ണം പൂർണമായി നടപ്പാക്കിയതിന് പുറമേ 25 നിർദേശങ്ങൾ ഭാഗികമായും നടപ്പാക്കിയെന്നും 9 നിർദേശങ്ങൾ നടപ്പാക്കാൻ തുടങ്ങി എന്നും പാകിസ്ഥാൻ വാദിക്കുന്നു. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അടുത്ത ദിവസം പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.