ന്യുഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്.
അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും തടസപ്പെടില്ല.
എന്താണ് എയര്‍ ബബിള്‍
ഏറ്റവും ലളിതമായി പറഞ്ഞാല്‍ രാജ്യങ്ങള്‍ തമ്മില്‍ വിമാനയാത്രാ സര്‍വ്വീസുകള്‍ക്ക് അനുമതി നല്കുന്നതിനെയാണ് എയര്‍ ബബിള്‍ എന്നു പറയുന്നത്. ഇതുവഴി രാജ്യം പ്രത്യേക ധാരണയിലെത്തുന്ന മറ്റു രാജ്യങ്ങളുമായി മാത്രമേ വിമാന സര്‍വ്വീസുകള്‍ നടത്തൂ. എയര്‍ ബബിള്‍ കൂടാതെ ട്രാവല്‍ ബബിള്‍ എന്നും ബൈ ലാറ്ററല്‍ ബബിള്‍ എന്നുമിത് അറിയപ്പെടുന്നു.
കോവിഡ് പോലെയുള്ള മഹാമാരികള്‍ സംഭവിക്കുമ്പോള്‍ ട്രാവല്‍ ബബിളിന്റെ ഗുണങ്ങള്‍ നിരവധിയാണ്. രണ്ടോ അതിലധികമോ രാജ്യങ്ങള്‍ തമ്മില്‍ എയര്‍ ബബിള്‍ സ്ഥാപിക്കുന്നതു വഴി യാത്ര മാത്രമല്ല, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബിസിനസ് തുടങ്ങിയ മേഖലകളില്‍ വലിയ പ്രയോജനങ്ങളുണ്ടാവും. കോവിഡ് ഏറ്റവും പ്രതികൂലമായി ബാധിച്ച രാജ്യങ്ങള്‍ക്കാണ് ഇതുകൊണ്ട് ഏറ്റവും ഗുണഫലങ്ങളുണ്ടാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.