ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ആളുകള്‍ കൂടുതലായി ഡിജിറ്റല്‍ രംഗത്തേക്കു മാറിയതോടെ ഇന്ത്യയില്‍ വന്‍ തോതില്‍ ഡിജിറ്റല്‍ തട്ടിപ്പ് വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ് യൂണിയന്‍ നടത്തിയ പഠനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചതായി പറയുന്നു. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു ശ്രമങ്ങള്‍ ഉണ്ടാവുന്നതെന്നും ട്രാന്‍സ് യൂണിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിസിനസുകള്‍ക്കെതിരേയുള്ള തട്ടിപ്പു ശ്രമങ്ങളില്‍ 28.32 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ലോജിസ്റ്റിക്സ് (224.13 %), ടെലി കമ്മ്യൂണിക്കേഷന്‍ (200.47 %), സാമ്പത്തിക സേവനങ്ങള്‍ (89.49 %) തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു ശ്രമങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. അതേസമയം ഇന്‍ഷുറന്‍സ് (6.66 %), ഗെയിമിംഗ് (13 %), റീട്ടെയില്‍ (22.37 %), തുടങ്ങിയ മേഖലകളിലെ തട്ടിപ്പു ശ്രമങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല്‍പ്പതിനായിരിത്തിലധികം വെബ്സൈറ്റുകളും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകള്‍ വിലയിരുത്തിയാണ് ട്രാന്‍സ് യൂണിയന്‍ ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. ഡിജിറ്റല്‍ ലോകത്ത് കോവിഡ് സമാനതകളില്ലാത്ത മാറ്റങ്ങളാണ് വരുത്തിയത്. ഇത്തരത്തിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് തട്ടിപ്പുകാര്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നതെന്ന് ട്രാന്‍സ് യൂണിയന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫ്രോഡ് സൊല്യൂഷന്‍സ് മേധാവിയുമായ ഷലീന്‍ ശ്രീവാസ്തവ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.