സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസം

സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജീവനക്കാര്‍ക്ക് സമ്മതമെങ്കില്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവനയായി നല്‍കാം. ഇതിന് സമ്മതപത്രം എഴുതിനല്‍കണം.

ഒരുമാസത്തെ ശമ്പളമാണ് മാറ്റിവെച്ചത്. ഇത് അഞ്ചുഗഡുക്കളായാണ് നല്‍കുക. മേയില്‍ കിട്ടുന്ന ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ഇത് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ സോഫ്റ്റ്വേര്‍ പരിഷ്‌കരണത്തിലെ കാലതാമസം മൂലം ശമ്പള ബില്ലുകള്‍ പാസാക്കിക്കഴിഞ്ഞതിനു ശേഷമേ ഈ തുകയുടെ വിതരണം നടക്കൂ. ഗഡുക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കുന്നതിനുള്ള സൗകര്യം അനുവദിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ അഭ്യര്‍ഥിച്ചിരുന്നു.

ശമ്പള വിതരണ ഉദ്യോഗസ്ഥര്‍ സമ്മതപത്രം പരിശോധിച്ച് സമ്മതം തന്ന അത്രയും ഗഡുക്കള്‍ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.