മൂന്നാം ഘട്ട വാക്‌സിനേഷന് തുടക്കമായി; പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ സ്‌റ്റോക്കില്ല

മൂന്നാം ഘട്ട വാക്‌സിനേഷന് തുടക്കമായി; പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ സ്‌റ്റോക്കില്ല

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമായി. 18 വയസിന് മുകളില്‍ പ്രായക്കാര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ വാക്‌സിന്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ പലയിടങ്ങളിലും കുത്തിവെപ്പ് മുടങ്ങിയ സ്ഥിതിയാണുള്ളത്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളടക്കമുള്ളവയാണ് വാക്സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം 18-45 വയസിനിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ കുത്തിവെപ്പിന് കോവിന്‍ സൈറ്റില്‍ വെള്ളിയാഴ്ച രാവിലെവരെ 2.45 കോടി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും ഘട്ട വാക്‌സിനേഷന്‍ തന്നെ പൂര്‍ത്തിയാകാത്ത സ്ഥിതിയില്‍ ഇത്രയും പേര്‍ക്ക് എങ്ങനെ വാക്‌സിന്‍ നല്‍കാനാകുമെന്ന് ഒരു വ്യക്തതയുമില്ല.റഷ്യയുടെ സ്പുട്‌നിക് വി ഉള്‍പ്പെടെ വിദേശ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അവയും എന്ന് മുതല്‍ ലഭ്യമാകുമെന്ന് അധികൃതര്‍ക്ക് നിശ്ചയമില്ല.

കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. പ്രതിമാസം ആറ് - ഏഴ് കോടി ഡോസാണ് കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉത്പാദന ശേഷി. കോവാക്സിന്‍ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക് ഏപ്രില്‍ മാസത്തില്‍ രണ്ടു കോടി ഡോസ് വാക്സിനാണ് ഉത്പാദിപ്പിച്ചത്. മാര്‍ച്ചില്‍ 1.5 കോടി ഡോസായരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.