കൊച്ചി: മൂവാറ്റുപുഴയില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി തയ്യാറാക്കിയ സംഘത്തിന് അന്യസംസ്ഥാന ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വിപുലീകരിച്ചത്.
കീച്ചേരിപ്പടിയില്‍ നിന്നും അറസ്റ്റിലായ ബംഗാള്‍ സ്വദേശി സര്‍ജിന്‍ മണ്ഡലിനെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികളെ ഇയാള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി വിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്ക് ബംഗാളിലും അസമിലടക്കം കണ്ണികളുള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതിയില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപയും പിടികൂടി.
വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംഘം ആധാറടക്കമുള്ള തിരിച്ചറിയല്‍ രേഖകളും വ്യാജമായി നിര്‍മിച്ച് നല്‍കുന്നതായി സൂചന ലഭിച്ചതോടെയാണ് പ്രത്യേക സംഘം അന്വേഷണമേറ്റെടുത്തത്. കേരളത്തിലേക്ക് വരാനും തിരിച്ചുപോകുവാനും ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയതോടെ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ ഈ വ്യാജ പരിശോധന സര്‍ട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്തിരുന്നത്. ജില്ലയില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇവര്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതല്‍ പരിശോധിക്കാനും ആരോഗ്യ പ്രവര്‍ത്തകരോട് പൊലീസ് നിര്‍ദ്ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.