മധ്യപ്രദേശില്‍ 2.4 ലക്ഷം കോവാക്സിന്‍ ശേഖരമുള്ള ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍

മധ്യപ്രദേശില്‍ 2.4 ലക്ഷം കോവാക്സിന്‍ ശേഖരമുള്ള ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഭോപ്പാല്‍: രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുമ്പോൾ 2.4 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി മധ്യപ്രദേശില്‍ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കോവാക്​സിന്റെ 2.4 ലക്ഷം യൂണിറ്റുകളാണ്​ ട്രക്കിലുണ്ടായിരുന്നത്​. നര്‍സിഗപൂര്‍ ജില്ലയില്‍ കറേലി ബസ്​ സ്​റ്റാന്‍ഡിന്​ സമീപമാണ്​ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്​.

റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക്​ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന്​ പൊലീസ്​ സംഭവ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ ട്രക്ക് ഡ്രൈവറെ സമീപത്തൊന്നും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ ​ വാക്സിന്റെ ശേഖരം കണ്ടെത്തിയത്​.

അതെ സമയം ഉപേക്ഷിക്കപ്പെട്ട ട്രക്കിന്റെ ഡ്രൈവറേയും ക്ലീനറേയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ​പൊലീസ്​ അറിയിച്ചു . ഏകദേശം എട്ട്​ കോടി രൂപ വില വരുന്ന വാക്​സിനാണ്​ ട്രക്കിലുണ്ടായിരുന്നത്​.ട്രക്കിന്റെ ശീതികരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താത്തതിനാല്‍ വാക്​സിന്​ കേടൊന്നും സംഭവിച്ചിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.