മുംബൈ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഹൃദയഭേദകമായ കാഴ്ചകളാണ് രാജ്യത്ത് നടക്കുന്നത്. എന്നാല്‍ ആളുകള്‍ക്കിടയില്‍ മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന ചില കാഴ്ചകളും നമ്മുടെ മുന്‍പിലെത്തുന്നുണ്ട്.
കോവിഡ് മഹാമാരിക്കിടെ നന്മയുടെ കാഴ്ച സമ്മാനിച്ചിരിക്കുകയാണ് മുംബൈയിലെ പാസ്‌കല്‍ സല്‍ധാന എന്ന വ്യക്തി. കല്യാണ മണ്ഡപം അലങ്കരിക്കുന്ന ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഒരു കിഡ്‌നി രോഗി കൂടിയാണ്. ആഴ്ചയില്‍ ഡയാലിസിസ് ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെട്ടത് പ്രകാരണമാണ് പാസ്‌കല്‍ അവരുടെ ആഭരണങ്ങള്‍ വില്‍ക്കുകയും ആ തുക ഓക്‌സിജ9 കിട്ടാതെ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് സിലിണ്ടര്‍ എത്തിക്കാന്‍ വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നത്.
ഏപ്രില്‍ 18 മുതല്‍ താ9 സൗജന്യമായി ഓക്‌സി9 നല്‍കി വരികയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പാസ്‌കല്‍ പറഞ്ഞു. താന്‍ ഈ സേവനങ്ങളൊക്കെ സൗജന്യമായിട്ടാണ് നടത്തി വരുന്നതെങ്കിലും ചിലയാളുകള്‍ പണം നല്‍കിയെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പാസ്‌കലിന്റെ ഭാര്യ ഡയാലിസിസ് ചികിത്സയിലാണെന്നും ഇടക്കിടെ ആശുപത്രി സന്ദര്‍ശിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.