ബാങ്കുകള്‍ക്ക് 2021 മെയ് മാസത്തില്‍ 12 ദിവസം അവധി

ബാങ്കുകള്‍ക്ക് 2021 മെയ് മാസത്തില്‍ 12 ദിവസം അവധി

ന്യുഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 2021 മെയ് മാസത്തില്‍ 12 ദിവസം വരെ അവധി. വിവിധ ഉത്സവങ്ങളും വാരാന്ത്യ അവധി ദിനങ്ങളും ഉള്‍പ്പെടെയാണ് ഈ അവധി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പൊതുമേഖല, സ്വകാര്യമേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബാങ്കുകളും ഈ അവസരങ്ങളില്‍ അടച്ചിടും.

റിസര്‍വ് ബാങ്ക് അവധി ദിനങ്ങളെ രണ്ടു വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള അവധി, ബാങ്കുകള്‍ക്കു വേണ്ടിയുള്ള തത്സമയ മൊത്ത സെറ്റില്‍മെന്റ് ഹോളിഡേയ്ക്കു കീഴില്‍ വരുന്ന അവധി. മഹാമാരിയുടെ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഈ അവസരത്തില്‍ മെയ് മാസത്തില്‍ പാലിക്കേണ്ട കര്‍ശനമായ പ്രോട്ടോക്കോളുകളുടെ ഭാഗമായി ബാങ്കുകളുടെ പ്രവൃത്തി സമയം കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.