കൊച്ചി: നാളെ തിരഞ്ഞെടുപ്പുഫലം പുറത്തു വരുമ്പോള്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതായിരിക്കും കേരളം കാണുകയെന്ന് ദീര്‍ഘകാലം ഉദയ്പൂര്‍ ഐ.ഐ.എം അധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫ്. ഇദ്ദേഹമാണ് കേരളത്തില്‍ യു.ഡി.എഫിന്റെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 2011 മുതലുള്ള നിയമസഭ - ലോക്‌സഭ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സൂക്ഷ്മമായി പഠിച്ചതിനു ശേഷമാണ് ഈ നിഗമനത്തില്‍ താന്‍ എത്തിയതെന്ന് ഡോ. തോമസ് പറയുന്നു.
എക്‌സിറ്റ് പോളുകള്‍ തള്ളിക്കളയുന്നില്ലെന്നും അവ മുന്നോട്ടുവെയ്ക്കുന്ന സൂചനകള്‍ യു.ഡി.എഫിന്റെ വിജയമാണ് വ്യക്തമാക്കുന്നത്. നേരത്തെ യു.ഡി.എഫിന് 41 സീറ്റുകള്‍ മാത്രം പ്രവചിച്ചിരുന്നവര്‍ ഇപ്പോള്‍ യു.ഡി.എഫ്. 60 സീറ്റുകള്‍ക്കടുത്ത് നേടുമെന്നാണ് പറയുന്നത്. 90 സീറ്റുകളോളം നേടുമെന്ന് കരുതിയിരുന്ന ഇടുതു മുന്നണി 75 സീറ്റുകള്‍ക്കടുത്തായിരിക്കും നേടുകയെന്നും മിക്കവാറും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
യു.ഡി.എഫിന്റെ മുന്നേറ്റവും എല്‍.ഡി.എഫിന്റെ ഇറക്കവുമാണ് ഇത് കാട്ടുന്നത്. മുന്നോട്ടു കയറി വരുന്ന യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരപക്ഷം നേടും. യു.ഡി.എഫിന്റെ ഭൂരിപക്ഷം നൂറു സിറ്റുകള്‍ക്ക് മുകളില്‍ എത്തിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അറ്‌ലൃശേലൊലിേ
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫിന് തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കിട്ടുന്ന രീതിയാണ് കേരളത്തിലുള്ളതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി തോമസ് പറയുന്നു. 2009-ല്‍ 76 ലക്ഷം വോട്ട് കിട്ടിയത് 2011-ല്‍ 78 ലക്ഷമായി. 2014-ല്‍ 76 ലക്ഷം കിട്ടിയത് 2016-ല്‍ 78 ലക്ഷമായി.
ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൊത്തം രണ്ടു കോടി മൂന്ന് ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിന് 95 ലക്ഷം വോട്ടും ഇടതുമുന്നണിക്ക് 71 ലക്ഷം വോട്ടും കിട്ടി. 123 നിയമസഭ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്നു.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കോടി എട്ടു ലക്ഷത്താളം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കുറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ 95 ലക്ഷത്തില്‍നിന്ന് പത്ത് ലക്ഷം വോട്ടുകള്‍ കുറഞ്ഞാലും യു.ഡി.എഫിന് 85 ലക്ഷം വോട്ടുണ്ടാവും. അതേസമയം, പത്ത് ലക്ഷം വോട്ടുകള്‍ കൂടിയാലും എല്‍.ഡി.എഫിന് 81 ലക്ഷം വോട്ടുകളേ ലഭിക്കുകയുള്ളു.
യു.ഡി.എഫിന് വോട്ടുകള്‍ കുറയാനുള്ള സാഹചര്യമില്ലെന്ന് തോമസ് പറയുന്നു. ഗ്രൂപ്പ് വൈരം മറന്ന് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയത്. കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു നിര്‍ണ്ണായക ഘടകം.
ഒരാള്‍ ഒരു വോട്ടു മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ യു.ഡി.എഫിന് 110 സീറ്റു വരെ കിട്ടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിന്റെ പൊരുള്‍ ഇതാണെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലേതുപോല ഇക്കുറിയും ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും തോമസ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.