കാട്ടുമൃഗങ്ങളുടെ ആക്രമണം; വനം വകുപ്പ് ജനങ്ങളുടെ സുരക്ഷ ഒരുക്കിയില്ലെങ്കിൽ സമരത്തിലേക്ക്: കെസിവൈഎം താമരശ്ശേരി രൂപത

കാട്ടുമൃഗങ്ങളുടെ ആക്രമണം; വനം വകുപ്പ്  ജനങ്ങളുടെ സുരക്ഷ ഒരുക്കിയില്ലെങ്കിൽ സമരത്തിലേക്ക്: കെസിവൈഎം താമരശ്ശേരി രൂപത

തോട്ടുമുക്കം: കൂനൂർകണ്ടി പീടികപ്പാറ പ്രദേശത്ത് പുലി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ ആളുകളെ ദാരുണമായി കൊല്ലുന്ന സംഭവങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിൽ ആ പ്രദേശത്തെ നാട്ടുകാരുടെയും കർഷകരുടെയും പ്രയാസങ്ങൾ മനസിലാക്കാൻ വനംവകുപ്പും അധികാരികളും തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിന് ഇറങ്ങും എന്ന് കെസിവൈഎം താമരശ്ശേരി രൂപത സമിതി പ്രഖ്യാപിച്ചു.


കാട്ടാനയുടെ ആക്രമണത്തിൽ കോനൂർകണ്ടി പ്രദേശത്തുകാരനായ വി ജെ സെബാസ്റ്റ്യന്റെ ദാരുണമായി കൊല്ലപ്പെട്ടതിന്റെയും ഒരുമാസം മുമ്പ് വെറ്റിലപ്പാറ പ്രദേശത്ത് സമാനമായ രീതിയിൽ മറ്റൊരാളും കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കെസിവൈഎം ശക്തമായ നിലപാടുമായി മുന്നിട്ടിറങ്ങുന്നത്.
ഇനിയും ഇത്തരത്തിലുള്ള ദാരുണമായ സംഭവങ്ങൾ ഉണ്ടാകാത്ത വിധം ജനങ്ങളുടെ ആവശ്യങ്ങൾ വനം വകുപ്പ് അംഗീകരിച്ച് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി കൊടുക്കേണ്ടതാണെന്ന് സമിതി ആവശ്യപ്പെട്ടു.


മലയോര പ്രദേശങ്ങളിൽ വസിക്കുന്നവരോടുള്ള അവഗണന കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി കണ്ടുവരുന്ന വസ്തുതയാണ്. ഇതിനൊക്കെ ശാശ്വതമായ പരിഹാരം ഉണ്ടാക്കുകയും ജീവനെക്കാൾ വില വന്യമൃഗങ്ങൾക്കും നൽകുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ സർക്കാരുകൾ തയ്യാറാവുകയും ചെയ്യണമെന്നും കെസിവൈഎം താമരശ്ശേരി രൂപത ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. ജോർജ് വെള്ളകാകൂടിയിൽ, പ്രസിഡന്റ്‌ വിശാഖ് തോമസ് , ജന. സെക്രട്ടറി അഭിലാഷ് കുടിപ്പാറ,എന്നിവർ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.