ഐസ്‌ക്രീം എന്ന ഒരു വാക്ക് കേട്ടാല്‍ മതി പലരുടേയും നാവില്‍ കപ്പലോടും. പ്രായഭേദമന്യേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപാട് ഇഷ്ടമാണ് ഐസ്‌ക്രീം എന്ന മധുര വിഭവം. കോണ്‍ ഐസ്‌ക്രീമിനെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ ഒരു കോണില്‍ എത്ര സ്‌കൂപ്പ് ഐസ്‌ക്രീം നിറയ്ക്കാന്‍ പറ്റും...?
ഇങ്ങനെ ചോദിച്ചാല്‍ പലയിടങ്ങളില്‍ നിന്നുമായി പല ഉത്തരങ്ങളായിരിക്കും ലഭിക്കുക. ഒരു കോണില്‍ നൂറിലധികം സ്‌കൂപ്പ് നിറച്ചാലോ... അസാധ്യം എന്നായിരിക്കും പലരുടേയും മറുപടി. എന്നാല്‍ 125 സ്‌കൂപ്പ് ഐസ്‌ക്രീം ഒരു കോണില്‍ നിറച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ദിമിത്രി പാന്‍സിയേര.
ഇറ്റലിക്കാരനാണ് ദിമിത്രി പാന്‍സിയേര. ഒരു കോണില്‍ 125 സ്‌കൂപ്പ് ഐസ്‌ക്രീം നിറയ്ക്കുന്ന ദിമിത്രിയുടെ വീഡിയോയും ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുറത്തുവിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം ഈ വീഡിയോ വൈറലാണ്. ഒരു കോണില്‍ 125 സ്‌കൂപ്പുകള്‍ നിറച്ച ശേഷം പത്ത് സെക്കന്റോളം നിലത്ത് ഒന്നും വീഴുന്നില്ല എന്ന് ഉറപ്പാക്കുന്നതും വീഡിയോയില്‍ കാണാം.
2013-ല്‍ ഒരു കോണില്‍ 85 സ്‌കൂപ്പ് ഐസ്‌ക്രീം നിരത്തിവെച്ച് ദിമിത്രി പാന്‍സിയേര തന്നെയാണ് ഈ റെക്കാര്‍ഡ് ആദ്യം നേടിയത്. എന്നാല്‍ പിന്നീട് 123 സ്‌കപ്പ് ഐസ്‌ക്രീം ഒരു കോണില്‍ നിറച്ച് അഷ്രിത ഫര്‍മാന്‍ എന്ന വ്യക്തി ചരിത്രം കൂറിച്ചു. ഇപ്പോഴിതാ ആ ചരിത്രവും തിരുത്തിക്കുറിച്ച് വീണ്ടും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ദിമിത്രി പാന്‍സിയേര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.