ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കഠ്ജു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്.
റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടുകയാണ്' എന്നാണ് നീറോ രാജാവ് വീണ മീട്ടുന്ന പടത്തിനൊപ്പം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ബന്ധു കൊവിഡ് ബാധിച്ച് മരിച്ചതിനെക്കുറിച്ചും കഠ്ജു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതി മുന്നോട്ട് വന്നതിനു പിന്നാലെയാണ് കഠ്ജുവിന്റെ വിമര്‍ശനം. രാജ്യത്ത് വാക്സിനേഷന്‍ ഏകീകൃതമായി നടത്താന്‍ എന്താണ് തടസമെന്നും നിരക്ഷരരായ ജനങ്ങള്‍ക്ക് എങ്ങനെ വാക്സിന്‍ ഉറപ്പാക്കുമെന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.