മാതാവിന്റെ വണക്കമാസം ഒന്നാം ദിവസം

മാതാവിന്റെ വണക്കമാസം ഒന്നാം  ദിവസം

പരിശുദ്ധ ദൈവമാതാവിന്റെ വണക്ക മാസം ഇന്ന് ആരംഭിക്കുകയാണ്. പരിശുദ്ധ അമ്മ വഴി ഈശോയിൽ നിന്ന് അനുഗ്രഹങ്ങൾ നേടുവാനുള്ള പുണ്യ ദിനങ്ങൾ. വണക്കമാസത്തിൽ, അല്പം സമയം ത്യാഗത്തോടെ, നിയോഗം വച്ച് പ്രാർത്ഥിക്കാൻ നാം തയ്യാറാകുന്നു എങ്കിൽ തീർച്ചയായും നമ്മുടെ ജീവിതത്തിൽ പ്രത്യാശയുടെ വാതിൽ തുറക്കപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

ഇപ്പോൾ ലോകം മുഴുവൻ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
നമ്മുടെ വ്യക്തിപരമായ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം. ഒരു പക്ഷെ നാം പ്രതീക്ഷയോടെ ഉത്തരം കാത്തിരിക്കുന്ന ചില പ്രാർത്ഥനകൾക്ക് പരിശുദ്ധ അമ്മ വഴി ദൈവത്തിൽ നിന്ന് അനുഗ്രഹം ലഭിച്ചില്ലെങ്കിൽ പോലും നമ്മുടെ ജീവിതത്തിലെ, നമ്മൾ പ്രതീക്ഷിക്കാത്ത ചില മേഖലകൾ അനുഗ്രഹിക്കപെടുന്നതായി കാണാം. ആത്മീകവും ഭൗതികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഈ പുണ്യ ദിനങ്ങൾ നമ്മെ സഹായിക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26