കോട്ടയം: സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഫല പ്രഖ്യാപനത്തിനു മുന്നേ വിശ്വാസികളായി നേതാക്കള്‍. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പള്ളിയിലും പിതാവിന്റെ കല്ലറയിലും ദര്‍ശനം നടത്തി ജോസ് കെ മാണി.
ജയവും തോല്‍വിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിര്‍ണയിക്കും. വോട്ടുകള്‍ രാവിലെ എട്ടുമണിക്ക് എണ്ണിത്തുടങ്ങും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. ആദ്യത്തെ അരമണിക്കൂര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്ത് വരും. നാലര ലക്ഷത്തോളം പോസ്റ്റല്‍ വോട്ട് എണ്ണാനുള്ളത് കൊണ്ട് അന്തിമഫലം വൈകാനാണ് സാധ്യത.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല് ലോക്‌സഭാമണ്ഡലത്തിലും ഒൻപത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.