കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് 41 സീറ്റില്‍ ലീഡ് ചെയ്യുന്നു. 39 ഇടത്താണ് ബിജെപി മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക വിധിയാകും.
റിപബ്ലിക് ടിവി-സിഎന്‍എക്‌സ് ഒഴികെയുള്ള എക്‌സിറ്റ് പോള്‍ സര്‍വേകളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 152 സീറ്റ് മുതല്‍ 176 സീറ്റ് വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. ബംഗാളില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ 147 സീറ്റുകളെങ്കിലും നേടണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.