കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകളാണ് നിലവില്‍ എണ്ണികൊണ്ടിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളിലെ ലീഡ് നിലയനുസരിച്ച് എല്‍ഡിഎഫ് 81 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ യുഡിഎഫ് 56 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപിക്ക് സിറ്റിങ് സീറ്റായ നേമത്തും പാലക്കാടും നേരിയ ലീഡുണ്ട്. ചാത്തന്നൂരിലും ഇപ്പോള്‍ ബിജെപിക്ക് ലീഡുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ് കെ.മാണി മന്ത്രിമാരായ പി.കെ.ശ്രീമതി, എം.എം.മണി തുടങ്ങിയവര്‍ ആദ്യ ഘട്ടത്തില്‍ മുന്നേറുന്നുണ്ട്. പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍ മുന്നിലാണ് എന്നതും ശ്രദ്ധേയമാണ്. അതേ സമയം തവനൂരില്‍ മന്ത്രി കെ.ടി.ജലീല്‍ പിന്നിലാണ്. ഇവിടെ ഫിറോസ് കുന്നംപറമ്പിലാണ് മുന്നേറുന്നത്.
കൃത്യം രാവിലെ എട്ടു മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയിരുന്നു. എട്ടരയോടെ തന്നെ പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകളിലേക്കും കടന്നു.
ഇതിനിടെ കേരളത്തിനൊപ്പം വോട്ടെണ്ണല്‍ നടക്കുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിയ സീറ്റുകള്‍ക്കു മുന്നിലാണ്. തമിഴ്നാട്ടില്‍ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് ഡി.എം.കെയും എ.ഐ.എഡി.എം.കെയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. അസമില്‍ എന്‍ഡിയെ മുന്നിലാണ്. പുതുച്ചേരില്‍ ബിജെപി മുന്നണിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.