കണ്ണൂരില്‍ ഇടത് തേരോട്ടം: 11 ല്‍ 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍

കണ്ണൂരില്‍ ഇടത് തേരോട്ടം: 11 ല്‍ 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലകളിലെ യുഡിഎഫ് കേന്ദ്രങ്ങളിലടക്കം മുന്നേറി എല്‍ഡിഎഫ്. ജില്ലയില്‍ ആകെയുള്ള 11 മണ്ഡലങ്ങളില്‍ പത്തിടത്തും എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് സിറ്റിങ് സീറ്റുകളായ പേരാവൂര്‍, അഴീക്കോട് എന്നീ മണ്ഡലങ്ങളില്‍ നിലവില്‍ എല്‍ഡിഎഫിനാണ് ലീഡ്.

ഇരിക്കൂറില്‍ മാത്രമാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. അഴീക്കോട് ലീഡ് നില മാറി മറിയുകയാണ്. ഇവിടെ കെഎം ഷാജിക്കെതിരെ കെവി സുമേഷ് 37 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നത്. പേരാവൂരില്‍ സക്കീര്‍ ഹുസൈന്റെ ലീഡും മുന്നോട്ട് പോവുകയാണ്.

കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി മോഹനന്റെ ലീഡ് ഒരു ഘട്ടത്തില്‍ 4000 കടന്നു. മുന്നണിയിലേക്ക് പുതുതായി എത്തിയ എല്‍ജെഡിക്ക് വേണ്ടി സിപിഎം വിട്ടുകൊടുക്കുകയായിരുന്നു. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജിയന്‍, മട്ടന്നൂരില്‍ കെകെ ശൈലജ, കല്യാശേരിയില്‍ എം വിജിന്‍ എന്നിവരെല്ലാം മികച്ച നിലയില്‍ മുന്നേറുകയാണ്. കണ്ണൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നു. നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നേറുന്നു.

2016 ലെ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലത്തില്‍ എട്ട് ഇടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.