സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ലിജോ ജോസ് പെല്ലിശ്ശേരി  മികച്ച സംവിധായകൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ലിജോ ജോസ് പെല്ലിശ്ശേരി  മികച്ച സംവിധായകൻ

50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തിയത്.

മികച്ച ചിത്രം - വാസന്തി 

മികച്ച രണ്ടാമത്തെ ചിത്രം  - കെഞ്ചിര 

മികച്ച സംവിധായകൻ - ലിജോ ജോസ് പേല്ലിശ്ശേരി (സിനിമ -  ജെല്ലിക്കെട്ട്) 

മികച്ച നടൻ - സുരാജ് വെഞ്ഞാറന്മൂട് - (ചിത്രങ്ങൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി.)

മികച്ച നടി - കനി കുസൃതി (ചിത്രം - ബിരിയാണി)

മികച്ച സ്വഭാവ നടൻ -  ഫഹദ്  ഫാസിൽ,

മികച്ച സ്വഭാവ നടി - സ്വാസിക വിജയൻ.

അഭിനയത്തിനുള്ള പ്രത്യേക പുരസ്കാരം നിവിൻ പോളിക്കും , അന്നാ ബെന്നിനും ലഭിച്ചു.

കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.

മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.