പാലക്കാടും നേമവും കൈവിടാതെ ബിജെപി; ആദ്യഫലങ്ങളില്‍ സംസ്ഥാനത്ത് മുന്‍തൂക്കം എല്‍ഡിഎഫിന്

പാലക്കാടും നേമവും കൈവിടാതെ ബിജെപി; ആദ്യഫലങ്ങളില്‍ സംസ്ഥാനത്ത് മുന്‍തൂക്കം എല്‍ഡിഎഫിന്

തിരുവനന്തപുരം : വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 90 സീറ്റുകളിലാണ് ഇടത്പക്ഷം മുന്നിട്ട് നില്‍ക്കുന്നത്. 47 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂര്‍,പാലക്കാട്, നേമം എന്നീ മണ്ഡലങ്ങളില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും തൃശൂരില്‍ ഭൂരിപക്ഷം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.

ഏഴ് ജില്ലകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മലപ്പുറത്ത് നാലിടങ്ങില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നിട്ട് നില്‍ക്കാനായത്. മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം.

കൊല്ലത്ത് ആറ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയ കരുനാഗപ്പള്ളി, ചവറ, കൊട്ടാരക്കര, കുന്നത്തൂര്‍, കുണ്ടറ തുടങ്ങിയ മണ്ഡലങ്ങളിലാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്. കൊല്ലത്ത് ആദ്യം യുഡിഎഫിന്റെ ബിന്ദു കൃഷ്ണയാണ് ആദ്യ റൗണ്ടുകളില്‍ മുന്നിട്ട് നിന്നത്. ഭൂരിപക്ഷം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. പിന്നീട് മുകേഷ് മുന്നോട്ട് വരുകയും ബിന്ദു കൃഷ്ണ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതല്‍ ഫലം മാറി മറിയുകയാണ് പാലായില്‍. ഇടത് സ്ഥാനാര്‍ത്ഥിയായി ഇത്തവമ മത്സരിച്ച ജോസ് കെ. മാണി ആദ്യം മുന്നിട്ട് നിന്നെങ്കിലും യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മാണി സി. കാപ്പന്‍ പിന്നീടത് തിരിച്ചുപിടിച്ചു. പൂഞ്ഞാറിൽ പിസി ജോർജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.