വടക്കാഞ്ചേരിയില്‍ അട്ടിമറി: തകര്‍ന്ന് അനില്‍ അക്കര; കൂറ്റന്‍ ലീഡ് നേടി സേവ്യര്‍ ചിറ്റിലപ്പള്ളി

വടക്കാഞ്ചേരിയില്‍ അട്ടിമറി: തകര്‍ന്ന് അനില്‍ അക്കര; കൂറ്റന്‍ ലീഡ് നേടി  സേവ്യര്‍ ചിറ്റിലപ്പള്ളി

തൃശൂര്‍: ജില്ലയില്‍ യുഡിഎഫിന്റെ ഏക സിറ്റിംഗ് സീറ്റില്‍ വന്‍ മുന്നേറ്റവുമായി എല്‍ഡിഎഫ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയക്കെതിരെ പതിനേഴായിരത്തോളം വോട്ടിനാണ് ഇടതുസ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പിള്ളി മുന്നിട്ട് നില്‍ക്കുന്നത്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിയില്‍ യുഡിഎഫിന് ആശ്വസിക്കാന്‍ വക നല്‍കിയ ഏക മണ്ഡലമായിരുന്നു വടക്കാഞ്ചേരി. 43 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ യുഡിഎഫ് ജയിച്ചത്. അനില്‍ അക്കര 65,535 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥിയായ മേരി തോമിസ് ലഭിച്ചത് 65,492 വോട്ടുകളായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയും ഒരുപരിധി വരെ സിപിഎമ്മിന്റെ പരാജയത്തിന് കാരണമായിരുന്നു.

ലൈഫ് മിഷന്‍ വിവാദം ഏറെ ചര്‍ച്ചയായ മണ്ഡലത്തില്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് ഇത്തവണ അഭിമാന പോരാട്ടമായിരുന്നു. ലൈഫ് മിഷന്‍ പദ്ധതി ഇത്രയും വിവാദമാക്കിയ അനില്‍ അക്കരയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യുവ നേതാവായ സേവ്യര്‍ ചിറ്റിലപ്പിള്ളിയെ എല്‍ഡിഎഫ് രംഗത്തിറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.