പതിവു തെറ്റിക്കാതെ എറണാകുളം നഗരമേഖല; ടി.ജെ വിനോദും പി.ടി തോമസും മുന്നില്‍; തൃപ്പുണ്ണിത്തുറയില്‍ ഇഞ്ചോടിഞ്ച്

പതിവു തെറ്റിക്കാതെ എറണാകുളം നഗരമേഖല; ടി.ജെ വിനോദും പി.ടി തോമസും മുന്നില്‍; തൃപ്പുണ്ണിത്തുറയില്‍ ഇഞ്ചോടിഞ്ച്

കൊച്ചി: എറണാകുളത്ത് ടി.ജെ വിനോദും തൃക്കാക്കരയില്‍ പി.ടി തോമസും മുന്നേറ്റം തുടരുന്നു. നിലവില്‍ യഥാക്രമം 978, 4366 എന്നിങ്ങനെയാണ് ലീഡ്. കളമശേരിയില്‍ എല്‍.ഡി.എഫിന്റെ പി രാജീവ് നില മെച്ചപ്പെടുത്തുന്നു. 3566 ആണ് നിലവില്‍ പി രാജീവിന്റെ ലീഡ്. അതേസമയം, തൃപ്പൂണിത്തുറയില്‍ യു.ഡി.എഫിന്റെ കെ ബാബുവിന്റെ ലീഡ് നില കുറഞ്ഞു. 270 ആണ് നിലവില്‍ അദ്ദേഹത്തിന്റെ ലീഡ്.

പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയുടെ ലീഡ് നില കുറഞ്ഞു. 928 ആണ് നിലവിലെ ലീഡ്. അങ്കമാലിയില്‍ റോജി എം ജോണ്‍ നില മെച്ചപ്പെടുത്തി. 4198 വോട്ടുകള്‍ക്കാണ് റോജി എം ജോണ്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ആലുവയില്‍ അന്‍വര്‍ സാദത്തും നില മെച്ചപ്പെടുത്തി. നിലവില്‍ അന്‍വര്‍ സാദത്തിന് 3668 വോട്ടുകളുടെ ലീഡുണ്ട്. പറവൂരില്‍ വിഡി സതീശന്‍ ലീഡ് 2237 ആക്കി ഉയര്‍ത്തി.
വൈപ്പിനില്‍ കെഎന്‍ ഉണ്ണികൃഷ്ണന്റെ ലീഡ് 5176 ആയി ഉയര്‍ന്നു. കൊച്ചിയില്‍ കെജെ മാക്‌സിയുടെ ലീഡ് 9499 ആയി ഉയര്‍ന്നു. കുന്നത്തുനാടില്‍ പിവി ശ്രീനിജന്‍ ലീഡ് 1734 ആക്കി ഉയര്‍ത്തി. മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാമിന്റെ ലീഡ് നില 446 ആണ്. കോതമംഗത്ത് ആന്റണി ജോണ്‍ 1151 ആയി കുറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.