തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍. ബിന്ദു വിജയിച്ചു. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന്റെ തോമസ് ഉണ്ണിയാടനെയാണ് ബിന്ദു പരാജയപ്പെടുത്തിയത്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി മുന്‍ ഡിജിപി ജേക്കബ് തോമസ് വന്നതോടെ ത്രികോണ മത്സരമാണ് നടന്നത്. സംസ്ഥാനം ഉറ്റുനോക്കിയ മണ്ഡലം ആര്‍ ബിന്ദു നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞതവണ കെ.യു അരുണനാണ് യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്.
മണ്ഡലം തിരിച്ചുപിടിക്കാന്‍ തോമസ് ഉണ്ണിയാടനെ തന്നെ യുഡിഎഫ് നിയോഗിക്കുകയായിരുന്നു. ഇടതുവലതുമുന്നണിള്‍ മാറിമാറി വിജയിച്ച മണ്ഡലത്തില്‍ 2001 മുതല്‍ 2011 വരെ കാലയളവില്‍ മൂന്ന് തവണയാണ് തോമസ് ഉണിയാടന്‍ വിജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.