കേരളം ജയിച്ചു; ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍: കെ കെ ശൈലജ

കേരളം ജയിച്ചു; ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍: കെ കെ ശൈലജ

കണ്ണൂര്‍: കേരളം ജയിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ടിവി കാണുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ശൈലജ പറഞ്ഞു.

'കേരളം ജയിച്ചു, ആ ജയം വീട്ടിലിരുന്നു കാണുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ മറക്കരുത് എന്ന് എല്ലാവരോടും ഒരുവട്ടം കൂടി ഓര്‍മ്മിപ്പിക്കുന്നു.ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍...'- എന്നാണ് കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.