മലയാളിയായ സുനിൽ ഏബ്രഹാം ഫേസ്ബുക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ; പുതിയ നിയമനം രാഷ്ട്രീയ പക്ഷപാതമുൾപ്പെടെ കമ്പനി വിമർശനവും അന്വേഷണവും നേരിടുന്നതിനിടെ

മലയാളിയായ സുനിൽ ഏബ്രഹാം ഫേസ്ബുക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ; പുതിയ നിയമനം രാഷ്ട്രീയ പക്ഷപാതമുൾപ്പെടെ കമ്പനി വിമർശനവും അന്വേഷണവും നേരിടുന്നതിനിടെ

ന്യൂഡൽഹി ∙ ഫെയ്സ്ബുക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ (ഡേറ്റ ആൻഡ് എമേർജിങ് ടെക്) പദവിയിൽ മലയാളിയായ സുനിൽ ഏബ്രഹാമിനെ നിയമിച്ചു. രാഷ്ട്രീയ പക്ഷപാതമുൾപ്പെടെ കമ്പനി വിമർശനവും അന്വേഷണവും നേരിടുന്നതിനിടെയാണു പുതിയ നിയമനം. ഫെയ്സ്ബുക് ഇന്ത്യ പബ്ലിക് പോളിസി വിഭാഗം മേധാവി അൻഖി ദാസിനു കീഴിലാകും സുനിൽ പ്രവർത്തിക്കുക. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നയരൂപീകരണത്തിന് ഇദ്ദേഹം മേൽനോട്ടം വഹിക്കും.

വ്യക്തിവിവര സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടലുകൾ നടത്തിയിട്ടുള്ള ബെംഗളൂരുവിലെ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി(സിഐഎസ്) സഹ–സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് സുനിൽ. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശിയാണ്.  ഫെയ്സ്ബുക്കിന്റെ ഇന്ത്യൻ മേധാവി കൊച്ചി സ്വദേശിയായ അജിത് മോഹനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.