കൊല്ലം: കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് ജയിച്ചുകൊണ്ടിരിക്കുന്ന കുണ്ടറയിൽ ഇത്തവണ മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിച്ച് പി.സി വിഷ്ണുനാഥ് വിജയം കൈപ്പിടിയിലൊതുക്കി. പി.സി വിഷ്ണുനാഥ് 6348 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.
അതേസമയം മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം ശക്തമായ പ്രതിഫലിച്ചു. എന്നാൽ കൊല്ലത്ത് 11 സീറ്റിൽ ഒമ്പത് മണ്ഡലങ്ങളിൽ എൽഡിഎഫും രണ്ടു മണ്ഡലങ്ങളിൽ യുഡിഎഫും മുന്നേറിയത്.
കരുനാഗപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി 11597 വോട്ടിലാണ് മുന്നിട്ട് നിന്നത്. ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻ 1521 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കുന്നത്തൂർ മണ്ഡലത്തിൽ 4000 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി മുന്നേറി. കൊട്ടാരക്കരയിൽ 12214 വോട്ടുകളിൽ എൽഡിഎഫും പത്തനാപുരം 14674 വോട്ടുകളിൽ എൽഡിഎഫും മുന്നേറി നിന്നു. പുനലൂര് 12537 വോട്ടുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും ചടയമംഗലം
5307 വോട്ടുകളിൽ എൽഡിഎഫും കൊല്ലത്തു 3034 വോട്ട് നേടി എൽഡിഎഫ് സ്ഥാനാർത്ഥി മുന്നേറി. ഇരവിപുരം28121 വോട്ടുകൾക്ക് എൽഡിഎഫും ചാത്തന്നൂര് 17356 വോട്ടുകളിൽ എൽഡിഎഫും തന്നെയാണ് മുന്നിട്ട് നിന്നത്. കരുനാഗപ്പള്ളിയിലും കുണ്ടറയിലുമാണ് യുഡിഎഫ് മുന്നേറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.