മാതാവിന്റെ വണക്കമാസം രണ്ടാം ദിവസം

മാതാവിന്റെ വണക്കമാസം രണ്ടാം ദിവസം

യോഹന്നാൻ 2:3 അവിടെ വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു അവർക്ക് വീഞ്ഞില്ല.
പകർച്ചവ്യാധിയുടെയും ജീവനും ജീവിതമാർഗ്ഗവും നഷ്ടപ്പെടുന്നതിന്റെയും ഇല്ലായ്മകളുടെയും ഒക്കെ, അനുഭവങ്ങളും കഥകളും ആണ് ഇപ്പോൾ നമുക്ക് ചുറ്റും. ഈ സങ്കട കടലിൽ നമ്മെ സഹായിക്കാൻ പരിശുദ്ധ അമ്മയ്ക്ക് കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാനായിലെ കല്യാണ വിരുന്നിൽ പരിശുദ്ധ അമ്മയുടെ ഇടപെടൽ.

വീഞ്ഞ് തീർന്ന്, അതിഥികളുടെ മുൻപിൽ നാണം കെടേണ്ട അവസ്ഥയിൽ ആകാമായിരുന്ന ആ മണവാളനെ കലവറക്കാരൻ അഭിനന്ദിക്കുന്നത് നാം വചനത്തിൽ വായിക്കുന്നു ( യോഹന്നാൻ 2 :10). നമ്മുടെ ജീവിതത്തിലെ നിസഹായ അവസ്ഥയിൽ, ഈ ദൈവീക ഇടപെടൽ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നു എങ്കിൽ, ഇന്ന് ഈശോയോടൊപ്പം പരിശുദ്ധ അമ്മയെയും നമ്മുടെ ഭവനങ്ങളിലേക്ക്, നമ്മുടെ ഹൃദയങ്ങളിലേക്ക് ക്ഷണിക്കാം. തീർച്ചയായും നമ്മുടെ ജീവിത്തിലെ കുറവുകൾ പരിശുദ്ധ അമ്മ വഴി ഈശോ നിറവുകൾ ആക്കി മാറ്റും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.