പുതുച്ചേരിയിൽ തുടർഭരണം എൻ ആർ കോൺഗ്രസ്

പുതുച്ചേരിയിൽ തുടർഭരണം എൻ ആർ കോൺഗ്രസ്

പുതുച്ചേരി: 30 സീറ്റിൽ 16 ലും എന്‍.ആര്‍ കോണ്‍ഗ്രസ് മുന്നിൽ. വോ​ട്ടെണ്ണൽ ആരംഭിച്ചത്​ മുതൽ കോൺഗ്രസ്​ -ഡി.എം.കെ സഖ്യത്തെ പിന്നിലാക്കി ബഹുദൂരം മുന്നിൽ കുതിക്കുകയായിരുന്നു എൻ.ആർ. കോൺഗ്രസ്​. കോൺഗ്രസിന് എട്ട് സീറ്റാണ് നേടാനായത്. മറ്റുള്ളവർ ആറ് സീറ്റും നേടി. മുന്‍ മുഖ്യമന്ത്രി എന്‍ രാഘവസ്വാമി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞതിന് ശേഷം 2011 ഫെബ്രുവരി ഏഴിന് പോണ്ടിച്ചേരിയില്‍ സ്ഥാപിച്ച പാര്‍ട്ടിയാണ് എന്‍.ആര്‍ കോണ്‍ഗ്രസ്.

രണ്ടു പതിറ്റാണ്ടിനിടെ അഞ്ചു വർഷം മാത്രമാണു കോൺഗ്രസ് ഭരണത്തിനു പുറത്തായത്. അന്നു ഭരിച്ചതാകട്ടെ, കോൺഗ്രസിൽ നിന്നു പിണങ്ങിപ്പിരിഞ്ഞ എൻ.രംഗസ്വാമി രൂപീകരിച്ച എൻ.ആർ.കോൺഗ്രസ്.
കാൽ നൂറ്റാണ്ടിനിടെ നാല് തവണ പിളർന്നിട്ടും പോണ്ടിച്ചേരിയിൽ കോൺഗ്രസിനു വലിയ പരുക്കൊന്നും പറ്റിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30ൽ 15 സീറ്റു നേടി കോൺഗ്രസായിരുന്നു വലിയ കക്ഷി. ഡിഎംകെ, ഇടതു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെ നാലര വർഷമായി ഭരണത്തിൽ തുടരുന്നു. എന്നാൽ, നാമനിർദേശത്തിലൂടെ പാർട്ടിക്കു നിയമസഭാ പ്രാതിനിധ്യമുണ്ടാക്കിയും കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിച്ചും ബിജെപി പോണ്ടിച്ചേരിയിൽ ഒരുങ്ങിയെങ്കിലും അത് ഒന്നും വിലപ്പോയില്ല.

1963ൽ സംസ്ഥാനം നിലവിൽ വന്ന ശേഷം ഒറ്റ ബിജെപി എംഎൽഎ മാത്രമാണു പോണ്ടിച്ചേരിയിൽ തിരഞ്ഞെടുപ്പിലൂടെ നിയമസഭ കണ്ടത് - 2001 ൽ എ.എം.കൃഷ്ണമൂർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച പാർട്ടിക്കു ലഭിച്ചതു 2.4% വോട്ടുമാത്രം. ശൂന്യതയിൽ നിന്നു ഭരണം പിടിക്കാനുള്ള ബിജെപിയുടെ പരീക്ഷണം കോൺഗ്രസിനെ ഒട്ടും ഉലച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.