കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ കൈവിടാതെ എറണാകുളം ജില്ല. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും ജില്ല യു.ഡി.എഫിനെ ചേര്‍ത്തുപിടിച്ചു. ചില സീറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയെങ്കിലും ജില്ലയില്‍ യു.ഡി.എഫ്. കഴിഞ്ഞ തവണത്തെ സീറ്റ് നിലനിര്‍ത്തി. ജില്ലയില്‍ ആകെയുള്ള 14 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലും യു.ഡി.എഫ് വിജയം നേടി. അഞ്ച് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.
നിലവിലെ സിറ്റിംഗ് സീറ്റുകളായ ആലുവ, എറണാകുളം, പറവൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര, പിറവം മണ്ഡലങ്ങള്‍ യു.ഡി.എഫ് നിലനിര്‍ത്തി. സിറ്റിംഗ് സീറ്റായ കളമശേരിയിലും കുന്നത്തുനാട്ടിലും യു.ഡി.എഫ് തോറ്റു. അതേസമയം, തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തു. വൈപ്പിന്‍, കൊച്ചി, കോതമംഗലം സീറ്റുകളാണ് എല്‍.ഡി.എഫ് നിലനിര്‍ത്തിയത്.
എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം പിറവത്താണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് 25364 വോട്ടുകളുടെ ഭൂരിപക്ഷം നേടി.
അതേസമയം, സംസ്ഥാനം ഉറ്റ് നോക്കിയ രാഷ്ട്രീയ പരീക്ഷണമായ ട്വന്റി-ട്വന്റി മത്സരിച്ച എട്ട് സീറ്റിലും പരാജയപ്പെട്ടു. കുന്നത്തുനാട്ടില്‍ ട്വന്റി-ട്വന്റി് ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും ലീഡ് ഉയര്‍ത്താനായില്ല. മത്സരിച്ച എട്ടില്‍ ആറ് മണ്ഡലങ്ങളിലും ബി.ജെ.പിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്താനായതാണ് ഏക ആശ്വാസം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.