കനത്ത തോല്‍വിയില്‍ ഞെട്ടി കോണ്‍ഗ്രസ്; നേതൃമാറ്റ ആവശ്യം ശക്തമായേക്കും

കനത്ത തോല്‍വിയില്‍ ഞെട്ടി കോണ്‍ഗ്രസ്; നേതൃമാറ്റ ആവശ്യം ശക്തമായേക്കും

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായേക്കും. പട നയിച്ചു പരാജയപ്പെട്ട രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള സാധ്യത കുറവാണ്. ചെന്നിത്തല മാറിയാൽ വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പരിഗണിക്കാൻ ഇടയുണ്ട്.

അതേ സമയം തോൽവിയുടെ ഉത്തരവാദിത്തം ചെന്നിത്തലയുടെ തലയിൽ കെട്ടി വെക്കുന്നതിനെ ഐ ഗ്രൂപ്പ്‌ എതിർക്കുന്നു. നേതൃത്വത്തിനെതിരെ കൂടുതൽ പൊട്ടിത്തെറി കോൺഗ്രസിൽ പ്രതീക്ഷിക്കാം. ഉടൻ ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി തോൽവി വിശദമായി ചർച്ച ചെയ്യും.

കേരളത്തിലെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ ശക്തമായ പ്രചരണ പരിപാടിയാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സംസ്ഥാനത്ത് നടത്തിയത്. എന്നാൽ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിക്കാമെന്ന ഹൈമക്കമാന്‍ഡ് പ്രതീക്ഷയും അസ്തമിച്ചു. അതേസമയം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യവും കൂടുതൽ ശക്തമാകും. മുന്നണിയിൽ ലീഗും കോൺഗ്രസിനെതിരെ രംഗത്ത് വരും.

ഇടതിന് ഭരണതുടര്‍ച്ച പ്രഖ്യാപിച്ച അഭിപ്രായ സര്‍വ്വേകളും, എക്സിറ്റ് പോളുകളും ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും എക്സാറ്റ് പോളില്‍ ജനവികാരം മറിച്ചായിരിക്കുമെന്നായിരുന്നു കെപിസിസി ധരിപ്പിച്ചത്. എന്നാൽ മുന്‍പ് എങ്ങുമില്ലാത്ത തയ്യാറെടുപ്പുകളായിരുന്നു ഇക്കുറി കേരളം പിടിക്കാന്‍ ഹൈക്കമാൻഡ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.